ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം; സംഗമങ്ങൾക്ക് നാളെ തുടക്കം

!
വെബ് ഡെസ്ക്

Published on Jul 23, 2026, 11:08 PM | 1 min read

തിരുവനന്തപുരം

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കർഷകസംഗമങ്ങൾക്ക് വെള്ളിയാഴ്‌ച തുടക്കം. വൈകിട്ട് നാലിന്‌ അവണാകുഴി സദാശിവൻ സ്മാരകത്തിൽ ‘നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളും കാർഷിക പ്രതിസന്ധിയും’ സെമിനാറും കർഷകസംഗമവും നടക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം പി രാജീവ് ഉദ്ഘാടനംചെയ്യും. കാർഷികകോളേജ് അസോസിയറ്റ് പ്രൊഫ. എ സജിന മുഖ്യപ്രഭാഷണം നടത്തും. 27ന് വൈകിട്ട് നാലിന്‌ പള്ളിച്ചൽ ധനലക്ഷ്‌മി കല്യാണമണ്ഡപത്തിൽ ‘കാർഷിക പ്രതിസന്ധിയും പരിഹാരവും’ സെമിനാറും സംഗമവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ജോയി ഉദ്ഘാടനം ചെയ്യും. കാർഷിക കോളേജ് അസോസിയറ്റ് പ്രൊഫ. എൻ എസ് രാധിക മുഖ്യപ്രഭാഷണം നടത്തും. 29ന് വൈകിട്ട് നാലിന്‌ ഊക്കോട് എൻഎസ്എസ് ഹാളിൽ ‘കാർഷികമേഖലയിലെ കോർപറേറ്റുവൽക്കരണം’ സെമിനാർ സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കാർഷിക കോളേജ് അസോ. പ്രൊഫ. ഡോ. എസ് ശാരദ മുഖ്യപ്രഭാഷണം നടത്തും. ആഗസ്‌ത്‌ രണ്ടിന് വൈകിട്ട് നാലിന്‌ പാപ്പനംകോട് ദർശന കല്യാണമണ്ഡപത്തിൽ ‘ആഗോളവൽക്കരണവും കാർഷിക പ്രതിസന്ധിയും’ സെമിനാറും സംഗമവും സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. റിട്ട. കാർഷിക യൂണിവേഴ്‌സിറ്റി സയന്റിഫിക് ഓഫീസർ ഡോ. കെ എസ് ഹിറോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. സംഗമങ്ങളിൽ മാതൃകാ കർഷകരെ ആദരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home