പരിശോധനയ്‌ക്കിടെ 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
പാറശാല : പരിശോധനയ്‌ക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാക്കതൂക്കി സുരേഷ് ഭവനിൽ സുരേഷ് (29), കാക്കതൂക്കി അർച്ചനയിൽ അരുൺ (41, വിഷ്ണു) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധൻ രാവിലെ നെടിയാങ്കോടിന് സമീപത്താണ് സംഭവം. കാറിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവാണ് ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്‌ക്കിടെ പ്രതികൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.
കാരക്കോണം ഭാഗത്തുനിന്ന് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ പൊലീസിനെ വെട്ടിച്ച് കഞ്ചാവ് പൊതി പ്രതികൾ വഴിയിൽ ഉപേക്ഷിച്ച് കാറുമായി കടന്നുകളയുകയായിരുന്നു. കഞ്ചാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.









0 comments