അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പ്രതീകാത്മകചിത്രം
ശൂരനാട് : കൊല്ലം പതാരത്ത് വീട്ടുമുറ്റത്തുവച്ച് അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ശൂരനാട് തെക്ക് പതാരം ഇരവിച്ചിറ പടിഞ്ഞാറ് പുല്ലമ്പള്ളിൽ പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ പ്രസന്നകുമാരി (54) ആണ് മരിച്ചത്. കഴിഞ്ഞ 14ന് കുളിമുറിയിൽനിന്ന് പുറത്തേക്കിറങ്ങവെ അണലി കടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. ഭർത്താവ്: അനിൽകുമാർ. മക്കൾ: അഞ്ജു കൃഷ്‌ണൻ, അഖിൽ കുമാർ. മരുമകൻ: മണികണ്ഠൻ.









0 comments