ad
Deshabhimani

മഴയിൽ 
കുളിച്ച്‌

ഞായറാഴ്ച നഗരത്തിൽ പെയ്ത കനത്ത മഴ. തെെക്കാട് മോഡൽ സ്കൂൾ ജങ്ഷനിൽനിന്നുള്ള ദൃശ്യം 


ഞായറാഴ്ച നഗരത്തിൽ പെയ്ത കനത്ത മഴ. തെെക്കാട് മോഡൽ സ്കൂൾ ജങ്ഷനിൽനിന്നുള്ള ദൃശ്യം 
 ഫോട്ടോ: നിലിയ വേണു​ഗോപാൽ

avatar
സ്വന്തം ലേഖിക

Published on Jun 28, 2026, 10:37 PM | 1 min read

തിരുവനന്തപുരം

ഇടവപ്പാതി വീണ്ടും സജീവമായതോടെ ഞായറാഴ്‌ച നഗരത്തിലും മലയോരമേഖലകളിലും കനത്ത മഴ പെയ്തു. ശക്തമായ കാറ്റുമുണ്ടായി. പേപ്പാറ– 32.5 മില്ലിമീറ്റർ, പെന്മുടി –28.5 മില്ലിമീറ്റർ, പിരപ്പൻകോട്‌ –12.5 മില്ലിമീറ്റർ, തിരുവനന്തപുരം നഗരം – എട്ടു മില്ലിമീറ്റർ എന്നിങ്ങനെ ഉച്ചവരെ മഴ ലഭിച്ചു. ദിവസം മുഴുവൻ നീണ്ട മഴയിൽ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ശക്തമായ നീരൊഴുക്കിനെ തുടർന്ന്‌ അരുവിക്കര അണക്കെട്ടിന്റെ രണ്ടു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും നിർദേശമുണ്ട്‌. വ്യാഴാഴ്‌ച വരെ കടലിൽ മീൻ പിടിക്കാൻ പോകുന്നതിന്‌ വിലക്കുണ്ട്‌. ജൂൺ ഒന്നു മുതൽ 28 വരെ സാധാരണയായി ലഭിക്കേണ്ട 298.1 മില്ലിമീറ്റർ മഴയിൽ 297.2 മില്ലിമീറ്റർ ഇത്തവണ പെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home