ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം
പ്ലസ് വൺ സീറ്റ് പ്രതിസന്ധി

പോരൂർ (സ. പുഷ്‌പൻ നഗർ) ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സർക്കാർ സ്‌കൂളുകളിൽ അധിക ബാച്ച് അനുവദിക്കണമെന്നും ഇതിനുള്ള പശ്ചാത്തല സൗകര്യം ജില്ലാ പഞ്ചായത്ത് ഒരുക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പശ്ചാത്തല സൗകര്യം ഒരുക്കാൻ ജില്ലാ പഞ്ചായത്ത് നേതൃപരമായ പങ്കുവഹിക്കുന്നില്ല. സീറ്റ് പ്രതിസന്ധിയിൽ എയ്ഡഡ് സ്കൂളുകളിൽ ബാച്ച് അനുവദിച്ച് വിദ്യാർഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും കോഴ വാങ്ങാനുള്ള അവസരമുണ്ടാക്കുകയാണ് ജില്ലാ പഞ്ചായത്തെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പൊതുമേഖലയെ തകർക്കുന്ന സ്വകാര്യവൽക്കരണ നയങ്ങളിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറുക, അനധികൃത ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്ര നിയമംകൊണ്ടുവരുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ എൻടിഎ പിരിച്ചുവിടുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കുക, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്വകാര്യ മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, കോറോ ഹെൽത്ത് തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിക്കുക തുടങ്ങിയ പ്രമേയങ്ങളും ജില്ലാ സമ്മേളനം അംഗീകരിച്ചു.











0 comments