ad
Deshabhimani

നിലമ്പൂർ മൂലേപ്പാടത്ത് കാട്ടാന

wild elephant nilambur
വെബ് ഡെസ്ക്

Published on Sep 11, 2026, 02:53 PM | 1 min read

നിലമ്പൂർ : നിലമ്പൂർ മൂലേപ്പാടത്ത് പട്ടാപ്പകൽ കാട്ടാനയിറങ്ങി. വെള്ളി പുലർച്ചെ എത്തിയ കാട്ടാന കുറുവൻപുഴയുടെ തീരത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. ഇവിടുത്തെ നോട്ടക്കാരനായ അതിഥി തൊഴിലാളി ഒറ്റയാനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ തൊഴിലാളി ഓടി രക്ഷപ്പെട്ടു. അകമ്പാടം വനം സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം ഒറ്റയാൻ മൂലേപ്പാടത്ത് പടവിൽ ജോഷിയുടെ കൃഷി നശിപ്പിച്ചിരുന്നു. ടാപ്പിംഗ് തൊഴിലാളികൾ ആനയുടെ മുന്നിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home