Deshabhimani

ടെന്‍ഡറായിട്ടും പ്രവൃത്തി തുടങ്ങിയില്ല

മുറിഞ്ഞു.... 
മലയോര ഹൈവേ

a

മലയോര ഹൈവേ പ്രവൃത്തി നടക്കാത്ത എടക്കര പഞ്ചായത്തിലെ ഭാഗം

avatar
വി കെ ഷാനവാസ്‌

Published on Oct 01, 2026, 01:23 AM | 1 min read

എടക്കര

എൽഡിഎഫ് സർക്കാർ ടെന്‍ഡർ നടപടികൾവരെ പൂർത്തിയാക്കിയ കാറ്റാടിക്കടവ് - ചാത്തമുണ്ട മലയോര ഹൈവേ നിർമാണം യുഡിഎഫ് സർക്കാർ അട്ടിമറിച്ചു. സംസ്ഥാനത്ത് കിഫ്ബി ഫണ്ടിലുള്ള നിർമാണ പ്രവൃത്തികൾ യുഡിഎഫ് സർക്കാർ ഒഴിവാക്കിയതാണ് പദ്ധതി മുടങ്ങാൻ കാരണം. മലപ്പുറം– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര പാതയാണ്‌ ഇതോടെ മുറിയുന്നത്‌. 42 കോടിയാണ്‌ പദ്ധതിക്കായി അനുവദിച്ചത്‌.

2024 -–25 ൽ എൽഡിഎഫ് സർക്കാർ 42. 82 കോടിയാണ്‌ കാറ്റാടിക്കടവ് - – ചാത്തമുണ്ട മലയോര ഹൈവേ നിർമാണത്തിന്‌ അനുവദിച്ചത്‌. ഇതിൽ 33.96 കോടി റോഡിനും ബാക്കി ഒമ്പത് കോടി കെഎസ്ഇബി പോസ്റ്റ് മാറ്റലിനും മറ്റ് പ്രവൃത്തികൾക്കുമാണ്. 2026 ഫെബ്രുവരിയിൽ ടെന്‍ഡർ നടപടികൾ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കി. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. മലബാർ പ്ലസ് കരാറുകാരനാണ് ടെന്‍ഡർ ലഭിച്ചത്. എന്നാൽ സെലക്ഷൻ നോട്ടീസ് നൽകുന്നത്‌ മരവിപ്പിച്ചനിലയിലാണ്. ടെന്‍ഡർ കഴിഞ്ഞ് 545 ദിവസംകൊണ്ട് പൂർത്തീകരിക്കേണ്ട റോഡ് നിർമാണം അഞ്ച് മാസം പിന്നിട്ടിട്ടും തുടങ്ങാനായില്ല.

ജില്ലയിൽ മലയോര ഹൈവേ നിർമാണം 2018ലാണ് ആരംഭിച്ചത്. യുഡിഎഫ് ഭരിക്കുന്ന എടക്കര പഞ്ചായത്ത് മലയോര ഹൈവേക്ക് സ്ഥലം ഏറ്റെടുത്ത് നൽകാൻ തയ്യാറായില്ല. തൊട്ടടുത്ത പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തിൽ എൽഡിഎഫ് പഞ്ചായത്ത് ഭരണ സമിതികൾ നടപടികൾ പൂർത്തീകരിച്ചു. എടക്കര പഞ്ചായത്തിൽ തുടങ്ങാൻ അനുവദിച്ചില്ല. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ എംഎൽഎയായശേഷം മലയോര ഹൈവേക്ക് വീണ്ടും തുരങ്കംവച്ചു. തുടർ പ്രവർത്തനവും നടത്തിയില്ല. ഇനിയും ഒട്ടേറെ പേർ എടക്കരയിൽ ഭൂമിവിട്ടുനൽകാനുണ്ട്. പാലുണ്ട റബർ എസ്റ്റേറ്റ് വിട്ടുകിട്ടാനുള്ള തുടർ നടപടികളും പാതിവഴിയിലാണ്. മലയോര ഹൈവേ കടന്നുപോകുന്ന കാറ്റാടിപ്പാലംമുതൽ ചാത്തമുണ്ടവരെ ഒരുവശം എടക്കര പഞ്ചായത്തിലാണ്. പൂക്കോട്ടുംപാടംമുതൽ കാറ്റാടി പാലംവരെയും ചാത്തമുണ്ടമുതൽ മുണ്ടേരി തമ്പുരാട്ടിക്കല്ല് വരെയും മലയോര ഹൈവേ രണ്ട് റീച്ചുകൾ പൂർത്തിയായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home