Deshabhimani

ദേശീയപാത വട്ടപ്പാറയിൽ 
സർവീസ് റോഡ് നിർമാണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2026, 12:41 AM | 1 min read

വളാഞ്ചേരി

ദേശീയപാതയുടെ ഭാഗമായി വട്ടപ്പാറയിൽ സർവീസ് റോഡ് നിർമാണത്തിന് ദേശീയപാത അതോറിറ്റിക്ക് സൗജന്യമായി ഭൂമി വിട്ടുനൽകുന്നതിന് ഉത്തരവായി. ഭൂമി വിട്ടുനൽകുന്നതിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സർവീസ് റോഡ് നിർമാണത്തിനും 110 കെവി ട്രാൻസ്ഫോർമറും ട്രാൻസ്മിഷൻ ലൈനും മാറ്റിസ്ഥാപിക്കുന്നതിനായി സ്റ്റേറ്റ് ലാൻഡ് ബോർഡിന്റെ അനുമതിയോടെ മിച്ചഭൂമി വിട്ടുനൽകാമെണ് ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഭൂമി വിട്ടുനൽകുന്നതിന്‌ കലക്ടർക്ക് നടപടിയെടുക്കാമെന്ന്‌ സ്‌റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി കലക്ടർക്ക് നിർദേശം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home