ad
Deshabhimani

പവര്‍ കട്ട് തോന്നിയപോലെ

ഇരുട്ടിലാക്കിയത് 50 മിനിറ്റ്

Unannounced power restrictions are causing inconvenience to the public.

അതിവേഗം ഇരുണ്ടകാലം... പവര്‍കട്ടിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറം കെഎസ്ഇബി ഓഫീസിനുമുന്നില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 12:44 AM | 1 min read

മലപ്പുറം

‌മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു. ജില്ലയില്‍ എല്ലാ ഫീഡറുകളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും 50 മിനിറ്റുവരെ വൈദ്യുതി മുടങ്ങി. ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാതെയാണ് രാത്രി ഏഴുമുതല്‍ 12വരെ രണ്ടുതവണയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഉദാഹരണത്തിന് തിരുവാലി 110 കെവി സബ്സ്റ്റേഷനില്‍ ചെറുമുണ്ട, മേപ്പാടം എന്നീ ഫീഡറുകളാണുള്ളത്. വ്യാഴം രാത്രി ഏഴുമുതല്‍ 7.25വരെ ചെറുമുണ്ട പരിധിയിലും 7.25മുതല്‍ 7.50വരെ മേപ്പാടം പരിധിയിലും വൈദ്യുതി മുടങ്ങി. രണ്ടാംഘട്ട നിയന്ത്രണം രാത്രി ഒമ്പതിനുശേഷമായിരുന്നു. ചെറുമുണ്ടയില്‍ 9.55മുതല്‍ 10.20വരെയും മേപ്പാടത്ത് 10.20മുതല്‍ 10.45വരെയും വൈദ്യുതി മുടങ്ങി. ജില്ലയിലെ എല്ലാ ഫീഡറുകളിലും ഇത്തരത്തില്‍ രണ്ടുതവണയായി പവര്‍ കട്ടുണ്ടായി. മുന്‍കാലങ്ങളില്‍ അപൂര്‍വമായേ ഒരുദിവസം രണ്ടുതവണ വൈദ്യുതി നിയന്ത്രണമുണ്ടാകാറുള്ളൂ. പകല്‍സമയങ്ങളില്‍ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിന് പുറമെയാണിത്. എറണാകുളത്തെ ലോഡ് ഡിസ്‌പാച്ച് സെന്ററില്‍ (എല്‍ഡിസി)നിന്നാണ് വൈദ്യുതി നിയന്ത്രണം സംബന്ധിച്ച നിര്‍ദേശം ജില്ലകളിലേക്ക് പോകുന്നത്. അതത് ദിവസങ്ങളില്‍ വൈദ്യുതി ലഭ്യതയിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ സംസ്ഥാനത്തെ എല്ലാ ഫീഡറുകളും നിശ്ചിതസമയം വിതരണം നിര്‍ത്തിവയ്ക്കാനാണ് ആവശ്യപ്പെടുക. ഓരോ സബ്സ്റ്റേഷനുകളും നിയന്ത്രണസമയം വൈകിട്ടോടെ തീരുമാനമാകുമെങ്കിലും മിക്കയിടങ്ങളും ഉപഭോക്താക്കള്‍ക്ക് വിവരം കൈമാറാറില്ല. അതിനാല്‍ മുന്‍കരുതലെടുക്കാനും ആളുകള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനം സര്‍വകാല റെക്കോഡിലെത്തിയത്. പകല്‍സമയത്തെ കൂടിയ ഉപയോഗം ഏപ്രില്‍ 24ന് 4624 മെഗാവാട്ടും രാത്രികാലത്തേത് ഏപ്രില്‍ 18ന് 6033 മെഗാവാട്ടുമായിരുന്നു. അന്നുപോലുമില്ലാത്ത നിയന്ത്രണമാണ് ഈമാസം തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടാവുന്നത്. വ്യാഴാഴ്ചയാണ് ഈമാസം പകല്‍സമയത്ത് വലിയ ഉപയോഗമുണ്ടായത് –3960 മെഗാവാട്ട്. ബുധനാഴ്ചയാണ് രാത്രിസമയത്തെ വലിയ ഉപയോഗമുണ്ടായത് –4830 മെഗാവാട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home