Deshabhimani

വേട്ടക്കാർക്ക്‌ താക്കീത്‌

aa
വെബ് ഡെസ്ക്

Published on Nov 21, 2026, 12:34 AM | 2 min read

തിരൂർ

ലീഗ്‌ കോട്ടകളിൽ വിള്ളലുകളുണ്ടാക്കിയ സിപിഐ എം സഹയാത്രികരെയും നേതാക്കളെയും തെരഞ്ഞുപിടിച്ച്‌ ഇല്ലാതാക്കാനുള്ള യുഡിഎഫ്‌ സർക്കാർ നീക്കത്തിനെതിരെ പ്രതിരോധ കോട്ടകെട്ടി നാട്‌. സിപിഐ എം നേതൃത്വത്തിൽ തിരൂരിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. അർജന്റീന ഫുട്ബോൾ ടീമിന്റെ പര്യടനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി അബ്ദുറഹിമാൻ, പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ ഉൾപ്പെടെയുള്ളവരെ അന്വേഷണത്തിന്റെ പേരിൽ വേട്ടയാടാനാണ്‌ നീക്കം. അഴിമതിയെന്നും ക്രമക്കേടെന്നുമുള്ള പുകമറ സൃഷ്ടിച്ച്‌ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്‌ യുഡിഎഫ്‌. ലീഗും വി ഡി സതീശനും അബ്ദുറഹിമാനെതിരെ രംഗത്തിറങ്ങുന്നതിന്റെ രാഷ്ട്രീയ താൽപര്യം പ്രതിഷേധം സംഗമം തുറന്നുകാട്ടി. താഴേപ്പാലത്തുനിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു, മുൻ മന്ത്രിമാരായ വി അബ്ദുറഹിമാൻ, ഡോ. കെ ടി ജലീൽ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്‌ യു ഷറഫലി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കൂട്ടായി ബഷീർ, അഡ്വ. പി ഹംസക്കുട്ടി, ഇ അഫ്സൽ, തവനൂർ ഏരിയാ സെക്രട്ടറി കെ വി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. തിരൂർ ഏരിയാ സെക്രട്ടറി ടി ഷാജി സ്വാഗതം പറഞ്ഞു.


വർഗീയതയ്ക്ക് മുന്നിൽ യുഡിഎഫ് മുട്ടുകുത്തി: എ വിജയരാഘവൻ

തിരൂർ

ആർഎസ്എസും കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും ചേർന്നാണ് കേരളം ഭരിക്കുന്നതെന്നും വർഗീയതയ്ക്ക് മുന്നിൽ യുഡിഎഫ് മുട്ടുകുത്തി നിൽക്കുകയാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെയുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണത്തിൽ പ്രതിഷേധിച്ച് സിപിഐ എം തിരൂരിൽ നടത്തിയ ജനകീയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ യുഡിഎഫ് തെറ്റായ രൂപത്തിലാണ് അധികാരത്തെ കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു. കള്ള കേസുകൾ എടുക്കാൻ പരിശീലനം കിട്ടിയവരാണ് യുഡിഎഫ് നേതാക്കൾ. ഏറ്റവും കൂടുതൽ ഇരയായത് മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനാണ്. എന്നാൽ പിണറായിക്കെതിരെ ഒരു എഫ്ഐആറു പോലും ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. യുഡിഎഫും ലീഗും വർഗീയതയെ പ്രോത്സാഹിച്ചപ്പോൾ വർഗീയതയെ പരാജയപ്പെടുത്തിയ ചരിത്രമാണ് സിപിഐ എമ്മിന്റേത്‌. ഒപ്പം വന്നവരെയും നേതാക്കളെയും വേട്ടയാടലിന് വിട്ടുകൊടുക്കില്ല. യുഡിഎഫ് തെറ്റുകളിലൂടെയാണ് സഞ്ചരിക്കുന്നത്. നാടിന്റെ നന്മകളെ തകർക്കുകയാണ്. അഴിമതിയുടെ വാതിലുകൾ തുറന്ന് വച്ചിരിക്കുന്നു. വികസനം മുരടിച്ചു. കിഫ്ബി അടച്ചുപൂട്ടി. യുഡിഎഫ് ഭരണത്തിൽ ആർഎസ്എസിന് ആനുകൂല്യം കിട്ടുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ബിജെപിയുമായി സഖ്യം ചേരുന്നു. നാടിനെ വർഗീയതക്ക് വിട്ടുകൊടുക്കില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

T N Prathapan

01

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

02

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

03

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
P Jayarajan.jpg

06

print edition ഞങ്ങൾ ആക്രമിക്കപ്പെട്ടതുപോലും സംശയനിഴലിലാക്കി
deshabhimani section

Recommended

Deshabhimani
Home