ചേർത്തണച്ച മലയോര മഹിമ

This year, we had a place to gather and talk.

ചന്തക്കുന്ന് മയ്യന്താനിയിലെ വയോജന പകല്‍വീട്ടില്‍ മുൻ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്ക്‌ (-ഫയൽചിത്രം)

avatar
എം സനോജ്‌

Published on Sep 10, 2025, 12:54 AM | 2 min read


നിലമ്പൂര്‍

‘ഈ വയസാംകാലത്ത് ഞങ്ങള്‍ക്ക് കൂടിയിരിക്കാനും സൊറ പറയാനും ഇടമായി. വയസായാല്‍ വീട്ടിലിരിക്കുന്ന പതിവ് രീതി മാറി. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ ഹാപ്പിയാണ്. വന്നിരിക്കാനും സംസാരിക്കാനും കളിക്കാനും വായിക്കാനും ഒരിടമുണ്ടിവിടെ’. ചന്തക്കുന്ന് മയ്യംന്താനിയിലെ വയോജന പകല്‍വീട്ടില്‍ കെ മുഹമ്മദ്കുട്ടിയും സുഹൃത്തുക്കളും ഹാപ്പി മൂഡിലാണ്. പകല്‍വീട്ടിലെത്തിയാല്‍ ഇവര്‍ പ്രായം മറക്കുന്നു. വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ മറ്റൊരു വീട്ടിലെത്തിയ അനുഭമാണ്‌. നിലമ്പൂര്‍ നഗരസഭയുടെ വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടി നല്‍കുകയാണ് ഇവര്‍. വയോജന ക്ഷേമത്തിനുള്ള സംസ്ഥാന പുരസ്കാരവും നഗരസഭയെ തേടിയെത്തി. പ്രായമായവര്‍ക്ക് വേണ്ടിയുള്ള ഒട്ടേറെ മാതൃകാ പദ്ധതികൾ ഇവിടെയുണ്ട്‌. എല്ലാ ദിവസവും ഭക്ഷണം പാകംചെയ്ത് കഴിക്കുന്ന പകല്‍വീട് നിറയെ മുതിര്‍ന്ന പൗരന്‍മാരുടെ പാട്ടും കളികളും നിറയും. വായനയെ പ്രണയിക്കുന്നവര്‍ക്കുവേണ്ടി 800 പുസ്തകങ്ങളുള്ള ലൈബ്രറിയുമുണ്ട്. ജിംനേഷ്യംമുതല്‍ ഫുട്ബോള്‍ മൈതാനംവരെ സജ്ജം. നഗരസഭയ്ക്കുകീഴില്‍ മൂന്ന് പകല്‍വീടുകളാണ് പ്രവർത്തിക്കുന്നത്. പകൽവീടുകൾ നിർമിക്കാൻ വിവിധ ഇടങ്ങളിൽ നാട്ടുകാർ 65 സെന്റ്‌ സ്ഥലമാണ്‌ നഗരസഭയ്‌ക്ക്‌ വിട്ടുനൽകിയത്‌. നൂറിലേറെ വയോജന അയൽക്കൂട്ടങ്ങളുണ്ട്. ഇതിന്റെ ഭാരവാഹികൾക്ക് കിലയുടെ ആഭിമുഖ്യത്തിൽ പരിശീലനവും നൽകി. എല്ലാ വാർഡിലും വയോജന ക്ലബ്ബുകളുണ്ട്. ജില്ലാ ആശുപത്രിയിൽ വയോജനങ്ങൾക്കുമാത്രമായി രണ്ട്‌ ശീതീകരിച്ച വാർഡുകൾ നിർമിച്ചു. വിനോദയാത്രകളും സാംസ്‌കാരിക പരിപാടികളും കായിക വിനോദങ്ങളുമെല്ലാം സംഘടിപ്പിക്കുന്നു. പ്രഷറും ഷുഗറും കൊളസ്ട്രോളും പരിശോധിച്ച് ചികിത്സ ഉറപ്പാക്കുന്നു. കിടപ്പുരോഗികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ പാലിയേറ്റീവ് ഡിജിറ്റൽ ഗ്രിഡ് വഴി സഹായം ഒരുക്കുന്നു. ബിരിയാണി ചലഞ്ച്‌ നടത്തിയാണ്‌ ഇതിനുള്ള ധനസമാഹരണം നടത്തിയത്‌. ​ഭിന്നശേഷിക്കാരും ഹാപ്പി ഭിന്നശേഷിക്കാരെയും നഗരസഭ ചേര്‍ത്തുപിടിക്കുന്നു. യുഐഡി കാർഡ്‌ വിതരണം 100 ശതമാനം പൂർത്തിയാക്കി. രക്ഷിതാക്കൾക്ക്‌ പ്രത്യേക പ്രിവിലേജ്‌ കാർഡ്‌ അനുവദിച്ചു. നഗരസഭയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കാർഡ്‌ ഉടമകൾക്ക്‌ മുന്‍ഗണന ലഭിക്കും. ഭിന്നശേഷിക്കാർക്ക്‌ പ്രത്യേക ഫിസിയോ തെറാപ്പി സംവിധാനം ഒരുക്കി. സ്വകാര്യ മേഖലയിൽ വിലപിടിപ്പുള്ള ചികിത്സ ഇവിടെ സ‍ൗജന്യമാണ്‌. ഭിന്നശേഷി പുനരധിവാസം ലക്ഷ്യമിട്ട്‌ 50 ലക്ഷം രൂപ ചെലവിൽ പ്രത്യേക കേന്ദ്രം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. രക്ഷിതാക്കൾക്ക്‌ സ്വയംതൊഴിൽ പരിശീലനത്തിനും ഇവിടെ സംവിധാനമൊരുങ്ങും. മികച്ച ഭിന്നശേഷി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പുരസ്കാരവും നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. നഗരസഭയ്‌ക്കുകീഴിൽ ഒരു ആരോഗ്യകേന്ദ്രം മാത്രമുണ്ടായിരുന്നിടത്ത്‌ കഴിഞ്ഞ നാലുവർഷത്തിനിടയിൽ മൂന്ന്‌ പുതിയ കേന്ദ്രങ്ങൾ തുടങ്ങി. ​ മാതൃക മാലിന്യസംസ്‌കരണത്തിലും മാലിന്യസംസ്‌കരണത്തിലും നഗരസഭ മികച്ച പ്രവർത്തനമാണ്‌ നടത്തുന്നത്‌. നാല്‌ ഹരിതകർമസേനാംഗങ്ങളും ഒരു വാഹനവുമുണ്ടായിരുന്നിടത്ത്‌ 77 അംഗങ്ങളും ആറ്‌ വാഹനങ്ങളും ഒരുക്കി. എല്ലാ വീടുകളിലും ബയോ ബിൻ ഉറപ്പാക്കി. മാസമുറയുള്ള സ്‌ത്രീകൾക്ക്‌ മെൻസ്ട്രല്‍ കപ്പ്‌ വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു. എല്ലാ വിദ്യാലയങ്ങളിലും സ്മാർട്ട്‌ ക്ലാസ്‌ റൂം ഒരുക്കി. കരിമ്പുഴ ജിഎൽപി സ്‌കൂൾ കെട്ടിടത്തിൽ ടർഫ്‌ ഒരുക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. അങ്കണവാടികളും സ്‌മാർട്ടാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home