Deshabhimani

ഒത്തുകൂടി, ആഹ്ലാദം പെയ്തിറങ്ങി

The soil of Areekode became the setting for a new chapter of love and hope....

പുതു ജീവിതത്തിലേക്ക് കടന്ന ഭിന്നശേഷി ദമ്പതികൾ പരിവാർ കൂട്ടായ്മ സംഘടിപ്പിച്ച വിവാഹ സൽക്കാര സംഗമത്തിൽ ഒത്തുചേർന്നപ്പോൾ

വെബ് ഡെസ്ക്

Published on Oct 08, 2026, 12:11 AM | 1 min read

അരീക്കോട്

സ്വന്തം പരിമിതികളെ പന്തലിന് പുറത്തുനിർത്തി അവർ ഒന്നിച്ചപ്പോൾ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പുതിയൊരു അധ്യായത്തിന്‌ അരീക്കോട്ടിന്റെ മണ്ണ് വേദിയായി. അരീക്കോട് ബ്ലോക്ക് പരിവാർ കൂട്ടായ്മ സംഘടിപ്പിച്ച ഭിന്നശേഷി വിവാഹ സൽക്കാര സംഗമത്തിൽ 29 ഭിന്നശേഷി ദമ്പതികളാണ്‌ പുതുജീവിതത്തിന്റെ സന്തോഷം പങ്കുവച്ചത്‌. അരീക്കോട് സൺ സിറ്റി ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. നേരത്തേ പരിവാർ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ്‌ ഇവരുടെ വിവാഹം നടന്നത്‌. കഴിഞ്ഞ ഡിസംബറിൽ അരീക്കോട്ടെ ചെമ്പ്രകാട്ടൂരിൽ നടന്ന വൈവാഹിക സംഗമത്തിൽ കണ്ടെത്തിയ ഇണകൾ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. വിവിധ ജില്ലകളിൽനിന്നും നിരവധി പേരാണ്‌ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഭക്ഷണവും പന്തലും സൗജന്യമായി ലഭ്യമാക്കിയും പ്രതിഫലം വാങ്ങാതെ ഭക്ഷണം പാകംചെയ്തും സുമനസ്സുകൾ കൈകോർത്തപ്പോൾ വേറിട്ടൊരു ജനകീയ കൂട്ടായ്മയായി പരിപാടി മാറി. ട്രോമാ കെയർ, കനിവ് കൂട്ടിനിയിൽ കൂട്ടായ്മ, പരിവാർ കുടുംബങ്ങൾ, വ്യാപാരി വ്യവസായി വനിതാ വിങ് തുടങ്ങിയ സംഘടനകളും സഹകരിച്ചു. വിരുന്നും സൽക്കാരവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു. കോട്ടക്കൽ സീനത്ത് ലെതർ പ്ലാനറ്റും ദമ്പതികൾക്ക് സ്നേഹോപഹാരം നൽകി. അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡന്റ് ജാഫർ ചാലക്കണ്ടി അധ്യക്ഷനായി. എം പി ബി ഷൗക്കത്ത്, സെക്രട്ടറി സി പി മാസ്റ്റർ, ട്രഷറർ സലാം കുഴിമണ്ണ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home