ad
Deshabhimani

സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാരുടെ നിയമനം

മുസ്ലിംലീഗിന്‌ വഴങ്ങിയില്ല; 
ഡിഡിഇയെ കാസർകോട്ടേക്ക്‌ മാറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 26, 2026, 12:57 AM | 1 min read

മലപ്പുറം

സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാരുടെ നിയമനത്തിൽ ലീഗുകാരുടെ താൽപ്പര്യം പരിഗണിക്കാത്തതിനെ തുടർന്ന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ സ്ഥലം മാറ്റി. മലപ്പുറം ഡിഡിഇ പി വി റഫീഖിനെയാണ്‌ കാസർകോട്ടേക്ക്‌ മാറ്റിയത്‌. വിരമിക്കാൻ ഏഴുമാസംമാത്രം ബാക്കിനിൽക്കെയാണ്‌ ലീഗിന്റെ പ്രതികാര നടപടി. ജൂനിയർ സൂപ്രണ്ട്‌ ഷെമി മാന്വൽ മൊറേറയെ ചടയമംഗലത്തേക്കും മാറ്റി. ​പരപ്പനങ്ങാടി സ്‌പെഷ്യൽ സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിൽ ചില ഉദ്യോഗാർഥികളെ പരിഗണിക്കണം എന്നാവശ്യപ്പെട്ട്‌ ലീഗ്‌ ജില്ലാ നേതാവ്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ലിസ്റ്റും നൽകി. എന്നാൽ ക്രമക്കേടിന്‌ ഡിഡിഇ തയ്യാറായില്ല. ഡയറ്റ്‌ പ്രിൻസിപ്പൽ, വിഷയ വിദഗ്‌ധൻ, ഡിഇഒ എന്നിവരടങ്ങുന്ന ബോർഡിന്റെ തീരുമാനം പാലിച്ച്‌ മുന്നോട്ടുപോയി. തുടർന്നാണ്‌ സ്ഥലംമാറ്റിയത്‌. നിലവിലെ കാസർകോട്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി ഷൈലയെ തൃശൂരിലേക്ക്‌ മാറ്റിയാണ്‌ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ കാസർകോട്ടേക്ക്‌ മാറ്റിയത്‌. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറർ ശ്രീജ ഗോപിനാഥിനെയാണ്‌ മലപ്പുറത്തേക്ക്‌ നിയമിച്ചത്‌. എന്നാൽ ഭരണ സ‍ൗകര്യാർഥമുള്ള സ്ഥലമാറ്റം എന്നാണ്‌ ഉത്തരവിലെ പരാമർശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home