നിലമ്പൂര്‍ ബൈപാസ്
35 കോടിയുടെ *സാങ്കേതികാനുമതി

പ്രവൃത്തി പുരോഗമിക്കുന്ന നിലമ്പൂര്‍ ബൈപാസ്
നിലമ്പൂർ
മലയോര ജനതയുടെ ചിരകാല സ്വപ്നമായ നിലമ്പൂർ ബൈപാസ് നിർമാണത്തിന്റെ തടസ്സങ്ങൾക്ക് ഇനി ബൈ പറയാം. ഒന്നാംഘട്ട നിര്‍മാണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയായി. സംസ്ഥാനപാതയായ കെഎന്‍ജി റോഡ് ജ്യോതിപ്പടിമുതല്‍ ചക്കാലക്കുത്തുവരെ 2.460 കിലോമീറ്റര്‍ ദൂരം പ്രവൃത്തിക്കാണ് അനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടികൂടി പൂര്‍ത്തിയാകുന്നതോടെ അത്രയും ദൂരം ടാറിങ് പൂര്‍ത്തീകരിക്കാനാകും. പദ്ധതി പ്രൊജ്ക്ട് പ്രകാരം
ജ്യോതിപ്പടിമുതൽ മുക്കട്ടവരെ 4.387 കിലോമീറ്ററും മുക്കട്ടമുതൽ വെളിയംതോടുവരെ 1.613 കിലോമീറ്ററും ഉൾപ്പെടുന്നതാണ് ബൈപാസ് നിർമാണം. 2.4 കിലോമീറ്ററിലുള്ള ഭൂമി ഇതിനോടകം ഏറ്റെടുത്തു. രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് ഫോർമേഷൻ പൂർത്തിയാക്കി. 30 മീറ്റർ വീതിയിലാണ് ബൈപാസ് നിർമിക്കുക. ക്രോസ് സെക്ഷനിൽ 11 മീറ്റർ ക്യാരേജും മീഡിയനും ഇരുവശങ്ങളിലായി 3 മീറ്റർ എർത്തോൺ ഷോൾഡേഴ്സും 1.2 മീറ്റർ ഫുട്പാത്തും ഉൾപ്പെടുന്നതാണ് നിലമ്പൂർ ബൈപാസ്. 2023 ആഗസ്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനുകീഴിൽ ബൈപാസിന്റെ സാമൂഹ്യ ആഘാതപഠനം പൂർത്തിയാക്കിയിരുന്നു. ജ്യോതിപ്പടിമുതൽ വെളിയംതോടുവരെ 10.6609 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. 233 സർവേ നമ്പറുകളിലായി ബൈപാസ് നിർമാണം 151 ഭൂവുടമകളെയാണ് ബാധിക്കുന്നത്. 1988ൽ വിജ്ഞാപാനമിറങ്ങിയ പദ്ധതി ദീർഘകാലം നടപ്പാകാതെ കിടക്കുകയായിരുന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ 960 മീറ്റർ സ്ഥലം ഏറ്റെടുത്തു. ഇതുവരെ 2.4 കിലോമീറ്റർ സ്ഥലം ഏറ്റെടുത്ത് 2 കിലോമീറ്ററിൽ ഫോർമേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഭൂവടമകൾക്ക് ഇതിനോടെകം 35 കോടി വിതരണംചെയ്തു.









0 comments