Deshabhimani

സമരകേന്ദ്രമായി തെരുവുകൾ

ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ ജന്തര്‍മന്തര്‍ സമര ഐക്യദാര്‍ഢ്യ സദസ്സില്‍ പ്രവര്‍ത്തകര്‍ പാട്ടുപാടുന്നു

ഡിവൈഎഫ്ഐ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ ജന്തര്‍മന്തര്‍ സമര ഐക്യദാര്‍ഢ്യ സദസ്സില്‍ പ്രവര്‍ത്തകര്‍ പാട്ടുപാടുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 12:30 AM | 1 min read

മലപ്പുറം

"നിങ്ങള്‍ക്ക് ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍മാത്രമേ അടച്ചിടാന്‍ കഴിയൂ. രാജ്യത്തിന്റെ തെരുവുകളില്‍ രൂപപ്പെടുന്ന അനേകായിരം ജന്തര്‍ മന്തറുകളില്‍നിന്ന് പോരാട്ടത്തിന്റെ പാട്ടുകള്‍ ഉയരുകതന്നെചെയ്യും'... ലാത്തിയും തോക്കുമേന്തി ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കുന്നവര്‍ക്കെതിരെ തീയായി പടരുകയാണ് യുവത. ഏകപക്ഷീയമായ എസ്ഐആര്‍ നടപടിയിലൂടെ കോടിക്കണക്കിന് വോട്ടര്‍മാരെ പുറത്താക്കിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പമാണ് നാട്. "ജന്തര്‍ മന്തര്‍ മലപ്പുറത്ത്' മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടത്തിയ പാട്ടുംപറച്ചിലും ആവേശമായി. തിങ്കള്‍ രാത്രി മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിച്ച യുവതീയുവാക്കള്‍ ഇന്ത്യന്‍ പതാകയേന്തി ജനാധിപത്യ സംരക്ഷണത്തിനായി പാട്ടുകള്‍ പാടി. ഗ്യാനേഷ് കുമാറിനെതിരെയും മോദി സര്‍ക്കാരിനെതിരെയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. നഗരത്തിലൂടെ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷെബീര്‍ ഉദ്ഘാടനംചെയ്തു. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് എം രജീഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ശരത്ത്, ജില്ലാ കമ്മിറ്റിയംഗം വി വൈ ഹരികൃഷ്ണപാല്‍, കെ വി ഫൈസല്‍, എം അനൂപ്, പ്രിയങ്ക പുളിക്കല്‍, എം റിബിന്‍ഷ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home