ad
Deshabhimani

വാഹനങ്ങൾ കടയിലേക്ക് 
ഇടിച്ചുകയറി

Speeding vehicles crashed into the store

പെരിന്തൽമണ്ണ ജൂബിലി റോഡിൽ കടയിലേക്ക് ഇടിച്ചുകയറിയ ലോറിയും കാറും

വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 1 min read

പെരിന്തൽമണ്ണ

ജൂബിലി റോഡിലെ ചായമുക്ക് ജങ്ഷനിൽ അമിതവേഗത്തിൽ എത്തിയ വാഹനങ്ങൾ കടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. വാഹനങ്ങൾ കടയിലേക്ക് ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പാലക്കാട് ഭാഗത്തുനിന്ന് വന്ന കാറും കോഴി കയറ്റിവന്ന പിക്കപ്പ് ലോറിയുമാണ് ഒരേസമയം കടയിലേക്ക് ഇടിച്ചുകയറി അപകടത്തിൽപ്പെട്ടത്. വാഹനത്തിലെ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ വീതിക്കുറവ് കാരണം ഈ ജങ്ഷനിൽ നിരവധി അപകടങ്ങളാണ് നിത്യവും നടക്കുന്നത്. അപകടങ്ങൾ സൂചിപ്പിക്കുന്ന ഒരുവിധ ബോർഡുകളും ഇവിടെയില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണമെന്നും നാട്ടുകാർ പറയുന്നു. മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്ക് വേഗത്തിൽ എത്തുന്ന ബസുകൾ കൂടി ഇവിടെ തിരിയുന്നതോടെ ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home