Deshabhimani

കലിക്കറ്റിന്റെ 
ഐക്യദാർഢ്യം

Solidarity from the Calicut University community with the protesters.

അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ഗവേഷകരും കലിക്കറ്റ് സർവകലാശാലയിൽ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 12:20 AM | 1 min read

തേഞ്ഞിപ്പലം

രാജ്യതലസ്ഥാനത്ത് ജനാധിപത്യ ഹത്യയ്‌ക്കെതിരെ ശബ്ദിക്കുന്ന സമരപോരാളികൾക്ക്‌ കലിക്കറ്റ്‌ സർവകലാശാലാ സമൂഹത്തിന്റെ ഐക്യദാർഢ്യം. എസ്എഫ്ഐ, കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ, അസോസിയേഷൻ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ്, എകെആർഎസ്എ എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും നടത്തി. എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനംചെയ്തു. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ കെ നുസൈബ ബായി അധ്യക്ഷയായി. എകെആർഎസ്എ കൺവീനർ എം എം അഖിൽ നാസി സംസാരിച്ചു. അസോസിയേഷൻ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് പ്രസിഡന്റ്‌ ഡോ. പി ശിവദാസൻ സ്വാഗതവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എം അഭിനന്ദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home