ഇത്തവണയും ‘ഷിബൂസ് സിഗ്‌നേച്ചർ’

സ്വന്തം ലേഖിക
Published on Nov 26, 2026, 12:50 AM | 1 min read
മലപ്പുറം
‘പീലി വിടർത്തി നിൽക്കുന്ന മയിൽ. പീലിക്കുള്ളിൽ നിറയെ കേരളീയ കലകൾ, പിന്നെ സംഗീതവും നാടകവും’– ജില്ലാ കലോത്സവത്തിന്റെ മനോഹര ട്രോഫി ഒരുങ്ങുകയാണ്. ഒതുക്കുങ്ങലിലെ യുവ കലാകാരൻ ഷിബു സിഗ്നേച്ചർ ആണ് ഓവറോൾ നേടുന്ന ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള ട്രോഫി തയ്യാറാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ യുപി, ഹൈസ്‌കൂൾ വിഭാഗത്തിനുള്ള ഓവറോൾ ട്രോഫി തയാറാക്കിയിരുന്നു. പത്ത് കിലോ ഭാരമുള്ളതാണ് ട്രോഫി.
പ്രതിഫലം വാങ്ങാതെയാണ് ഷിബു സിഗ്‌നേച്ചർ ട്രോഫി നിർമിക്കുന്നത്. ഒ വി വിജയൻ സാഹിത്യ പുരസ്‌കാരം, നന്തനാർ സാഹിത്യ പുരസ്‌കാരം, വള്ളത്തോൾ സാഹിത്യ പുരസ്‌കാരം, ഫുർജ് ജ്വൽ അവാർഡ് ശിൽപ്പം, ബഹ്റുൽ ഉലും ഒ കെ ഉസ്താദ് വിദ്യാഭ്യാസ അവാർഡ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ അവാർഡ് ഫലകം എന്നിവ വർഷങ്ങളായി രൂപകൽപ്പന ചെയ്യുന്നത് ഷിബുവാണ്.









0 comments