Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം: 
ലോഗോ പ്രകാശിപ്പിച്ചു

as
വെബ് ഡെസ്ക്

Published on Oct 29, 2026, 12:15 AM | 1 min read

മലപ്പുറം

നവംബർ 14, 15 തീയതികളിൽ വളാഞ്ചേരി കെആർഎസ്എസ്എൻ കോളേജിൽ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ മുൻ മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിച്ചു. ബാലസംഘം സംസ്ഥാന ജോയിന്റ്‌ കൺവീനർ സി വിജയകുമാർ, ജില്ലാ പ്രസിഡന്റ് ഷമീം ഇല്ല്യാസ്, ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ്, ആദിത്യ, അശ്വിൻ, മുസമ്മിൽ കുന്നുമ്മൽ, പുഷ്പരാജൻ, കെ ബിജേഷ്, ഹരിദാസൻ, നെബു സി ആന്റണി എന്നിവർ സംസാരിച്ചു. വാഴയൂർ സ്വദേശി അനൂപ് ശങ്കറാണ് ലോഗോ രൂപകൽപ്പനചെയ്തത്. സമ്മേളനത്തോട് അനുബന്ധിച്ച് ഏരിയാതലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വളാഞ്ചേരിയിലെ മുഴുവൻ യൂണിറ്റുകളിലും സെക്കുലർ ചിൽഡ്രൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home