വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപിച്ചു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ പൊതുസമ്മേളനം എടക്കരയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
എടക്കര
ഉജ്വല വ്യാപാരി പ്രകടനത്തോടെ സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എടക്കര കലാസാഗറിൽ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. ടെന്നീസ് ബോൾ ക്രിക്കറ്റ് കേരള ടീം ക്യാപ്റ്റൻ കൈലാസിന് ഉപഹാരം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ദിനേഷ്, സൂര്യ അബ്‌ദുൾ ഗഫൂർ, സീനത്ത് ഇസ്‌മായിൽ, ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ, ട്രഷറർ വി കെ അശോകൻ, വൈസ് പ്രസിഡന്റ് ഷെമീർ തോട്ടത്തിൽ, ദിൽഷ പ്രകാശ്, പി പി അബ്ബാസ്, ജോ. സെക്രട്ടറി സുനിൽകുമാർ, എടക്കര ഏരിയാ സെക്രട്ടറി ഇ എം മുഹ്‌സിൻ, പ്രസിഡന്റ് സോമൻ പാർളി എന്നിവർ സംസാരിച്ചു.









0 comments