ഇന്ധന വിലവര്‍ധന
ജിഎസ്ടി ഓഫീസിലേക്ക് ബസ് ഉടമകളുടെ മാര്‍ച്ച്

ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിൽ മലപ്പുറം ജിഎസ്‌ടി ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ
മലപ്പുറം
പെട്രോള്‍, ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിൽ ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേരള സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനപ്രകാരം എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്കുണ്ടാകുന്ന വരുമാനക്കുറവ് നികത്താന്‍ സര്‍ക്കാര്‍ ഇടപെടുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, പുതിയ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. മലപ്പുറം – പെരിന്തല്‍മണ്ണ റോഡില്‍ കലക്ടറുടെ വസതിക്കുസമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ബസുമടമകള്‍ പങ്കെടുത്തു. ജിഎസ്‍ടി ഓഫീസിന് മുന്നില്‍ ധര്‍ണ എം റഹ്മത്തുള്ള എംഎല്‍എ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ഹാജി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജില്ലാ സെക്രട്ടറി പക്കീസ കുഞ്ഞിപ്പ, ഭാരവാഹികളായ മൈബ്രദർ മജീദ്, കുഞ്ഞിൻ വളാഞ്ചേരി, സുബ്രു എടപ്പാൾ, യു കെ സച്ചിദാനന്ദൻ, റസാഖ് കുമ്മാളിൽ, റഫീഖ് കുരിക്കൾ, പാസ് മാനു എന്നിവര്‍ സംസാരിച്ചു.










0 comments