ad
Deshabhimani

print edition എറിക്‌സണിന്റെ ആരോഗ്യനില തൃപ്‌തികരം

Christian Eriksen.jpg
വെബ് ഡെസ്ക്

Published on Jun 09, 2026, 01:00 AM | 1 min read

കോപ്പൻഹേഗൻ: ലോകകപ്പ്‌ സന്നാഹമത്സരത്തിനിടെ കളത്തിൽ കുഴഞ്ഞുവീണ ഡെൻമാർക്ക്‌ താരം ക്രിസ്‌റ്റ്യൻ എറിക്‌സണിന്റെ ആരോഗ്യനില തൃപ്‌തികരം. ആശുപത്രിയിൽനിന്നും വീട്ടിലേക്ക്‌ മടങ്ങാൻ തടസ്സമില്ലെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം. ഡെൻമാർക്കും ഉക്രെയ്‌നും തമ്മിലുള്ള കളിക്കിടെയാണ്‌ എറിക്‌സൺ കളത്തിൽ വീണത്‌. വീഴ്‌ചയിൽ ബോധം നഷ്‌ടപ്പെട്ടെങ്കിലും പിന്നീട്‌ ഏഴുന്നേറ്റിരുന്ന മുപ്പത്തിനാലുകാരൻ എഴുന്നേറ്റ്‌ പുറത്തെത്തിയശേഷം ആംബുലൻസിലാണ്‌ ആശുപത്രിയിലേക്ക്‌ പോയത്‌. ആ സമയത്ത്‌ ഡെൻമാർക്ക്‌ 2–1ന്‌ മുന്നിലായിരുന്നു. നിർത്തിവെച്ച കളി പിന്നീട്‌ ഉപേക്ഷിച്ചു.


അഞ്ചുവർഷം മുമ്പ്‌ യൂറോകപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ എറിക്‌സണിന്‌ ഹൃദയാഘാതമുണ്ടായിരുന്നു. തുടർന്ന്‌ കാർഡിയോ വെർട്ടർ-– ഡെഫിബ്രിലേറ്റർ എന്ന ഉപകരണം നെഞ്ചിൽ ഘടിപ്പിച്ചാണ്‌ കളത്തിൽ തിരിച്ചെത്തിയത്‌. ഡെൻമാർക്ക്‌ ഇക്കുറി ലോകകപ്പിന്‌ യോഗ്യത നേടിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home