ad
Deshabhimani

റഫറന്‍സ് ഗ്രന്ഥാലയത്തിലേക്ക് 
ഇ എന്നിന്റെ പുസ്തകശേഖരം കൈമാറി

ഇ എം എസ് മന്ദിരത്തില്‍ ഒരുക്കുന്ന റഫറന്‍സ് ഗ്രന്ഥാലയത്തിലേക്ക് നല്‍കുന്ന സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി 
ഇ എന്‍ മോഹന്‍ദാസിന്റെ പുസ്തകശേഖരം ഭാര്യ കെ ഗീതയില്‍നിന്ന് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ഏറ്റുവാങ്ങുന്നു

ഇ എം എസ് മന്ദിരത്തില്‍ ഒരുക്കുന്ന റഫറന്‍സ് ഗ്രന്ഥാലയത്തിലേക്ക് നല്‍കുന്ന സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി 
ഇ എന്‍ മോഹന്‍ദാസിന്റെ പുസ്തകശേഖരം ഭാര്യ കെ ഗീതയില്‍നിന്ന് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 12:12 AM | 1 min read

മലപ്പുറം

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തില്‍ ഒരുക്കുന്ന റഫറന്‍സ് ഗ്രന്ഥാലയത്തിലേക്ക് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ പുസ്തകശേഖരം കൈമാറി കുടുംബം. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ ശേഖരം ഇ എന്നിന്റെ പക്കലുണ്ടായിരുന്നു. പുന്നപ്ര – വയലാര്‍ സമരചരിത്രം ഉള്‍‌പ്പെടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ച വിവരിക്കുന്ന പുസ്തകങ്ങളുമുണ്ട്. ഭാര്യ കെ ഗീത, മക്കളായ കെ ധ്യാന്‍മോഹന്‍, കെ ദിവ്യ എന്നിവരാണ് ജില്ലാ കമ്മിറ്റി ഓഫീസിലെ ഗ്രന്ഥാലയത്തിലേക്ക് പുസ്തകം കൈമാറാന്‍ സന്നദ്ധത അറിയിച്ചത്. മലപ്പുറം കോട്ടപ്പടിയിലെ ഇ എന്നിന്റെ വീട്ടിലെത്തി മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി വി പി അനില്‍, സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു, ജില്ലാ സെക്രട്ടറിയറ്റംഗം കെ പി സുമതി, മുതിര്‍ന്ന നേതാക്കളായ പി പി വാസുദേവന്‍, ടി കെ ഹംസ, ജില്ലാ കമ്മിറ്റിയംഗം കെ മജ്നു, മലപ്പുറം ഏരിയാ സെക്രട്ടറി കെ യു ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു. ആഗസ്ത് 19 പി കൃഷ്ണപിള്ള ദിനത്തിൽ ഗ്രന്ഥാലയം നാടിന് സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home