സെൻസസ് 2027
സെൽഫ് എന്യൂമറേഷൻ ഇന്ന് അവസാനിക്കും

മലപ്പുറം
സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷന്റെ സമയപരിധി ചൊവ്വ രാത്രി 12ന് അവസാനിക്കും. ജില്ലയിൽ ഇതുവരെ 79,685 പേരാണ് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയാണ് സെൽഫ് എന്യൂമറേഷനിൽ രണ്ടാമത്. 90.48 ശതമാനം പേർ ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ഇനിയും ചെയ്യാത്തവർ സമയം പൂർത്തിയാവുന്നതിനുമുമ്പുതന്നെ സ്വയം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർകൂടിയായ കലക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. ജൂലൈ ഒന്നുമുതൽ 31വരെ 6707 എന്യൂമറേറ്റർമാർ വീടുകളിലേക്ക് സെൻസസിനായി എത്തും. ഇവർക്കുള്ള സെൻസസ് മെറ്റീരിയൽ വിതരണം പൂർത്തിയായി. 6926 ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകളാണ് ജില്ലയിലുള്ളത്. 1119 സൂപ്പർവൈസർമാർ സെൻസസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. 669 എന്യൂമറേറ്റർമാരും 116 സൂപ്പർവൈസർമാരും റിസർവിലുണ്ട്.











0 comments