വി കെ ഷീജയ്ക്ക് യാത്രയയപ്പ്

എൻജിഒ യൂണിയൻ മുൻ സംസ്ഥാന ട്രഷറർ വി കെ ഷീജയ്ക്ക് നൽകിയ യാത്രയയപ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉപഹാരം നൽകുന്നു
തിരുവനന്തപുരം
എൻജിഒ യൂണിയൻ മുൻ സംസ്ഥാന ട്രഷറർ വി കെ ഷീജയ്ക്ക് യാത്രയയപ്പ് നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ, പ്രസിഡന്റ് എം എ അജിത്കുമാർ, എഫ്എസ്ഇടിഒ സംസ്ഥാന ട്രഷറർ എം ഷാജഹാൻ, ഷിനു റോബർട്ട്, ജി ഉല്ലാസ് കുമാർ, എസ് ഗോപകുമാർ, കെ പി സുനിൽകുമാർ, പി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.











0 comments