മലയാള സർവകലാശാലയിലെ അക്രമം
എംഎസ്എഫ്-, കെഎസ്‌യു ഗുണ്ടായിസം അവസാനിപ്പിക്കണം: എസ്എഫ്ഐ

ആർഎസ്എസിനെതിരെ മലയാള സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനർ എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകർ നശിപ്പിക്കുന്നു
മലപ്പുറം
ആർഎസ്എസ് തലവൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മലയാള സർവകലാശാല വൈസ് ചാൻസലർ സി ആര്‍ പ്രസാദിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച എംഎസ്എഫ്, -കെഎസ്‌യു ഗുണ്ടാനടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. സർവകലാശാലയിൽ നിരന്തരമായി സംഘർഷമഴിച്ചുവിടുകയാണ്. യുഡിഎസ്എഫ് ആക്രമണം അവസാനിപ്പിക്കണം. സംഘപരിവാറിനെതിരെ സമരംചെയ്യുമ്പോൾ എസ്എഫ്ഐയെ ആക്രമിക്കുന്ന എംഎസ്എഫും കെഎസ്‌യുവും ആർക്കൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമാക്കണം. ആർഎസ്എസിനെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നശിപ്പിക്കുന്ന യുഡിഎസ്എഫ് മതേതര സമൂഹത്തിന് അപമാനമാണ്. എസ്എഫ്ഐ പ്രവർത്തകരെ ഏകപക്ഷീയമായി ലാത്തിച്ചാർജ് നടത്തിയ പൊലീസ് നടപടിയും ജനാധിപത്യവിരുദ്ധമാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുൾപ്പെടെയുള്ളവരെ അകാരണമായും ക്രൂരമായും ആക്രമിച്ച യുഡിഎസ്എഫ് പ്രവർത്തകർക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി എൻ ആദിൽ, പ്രസിഡന്റ് എം സുജിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എസ്എഫ്ഐ പ്രതിഷേധിച്ചു
തിരൂർ മലയാള സർവകലാശാല വൈസ് ചാൻസലർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കുനേരെ കെഎസ്‌യു, എംഎസ്‌എഫുകാർ നടത്തിയ ആക്രമണത്തിലും അക്രമം തടയേണ്ട പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ഏകപക്ഷീയമായി ലാത്തിച്ചാർജ് നടത്തിയതിലും പ്രതിഷേധം. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ പ്രകടനം നടത്തി. സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെയാണ് യുഡിഎസ്എഫ് ആക്രമിച്ചത്.










0 comments