ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ 
സമ്മേളനം ഇന്ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2026, 12:15 AM | 1 min read

മലപ്പുറം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ വണ്ടൂർ പോരൂർ ടി കെ ഗാർഡൻ ഓഡിറ്റോറിയത്തിലെ പുഷ്‌പൻ നഗറിൽ നടക്കും. ചൊവ്വ രാവിലെ പത്തിന്‌ ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, എസ് ആർ അരുൺ ബാബു, എം വിജിൻ എന്നിവർ പങ്കെടുക്കും. 17 സൗഹാർദ പ്രതിനിധികളും 80 യുവതികളും അഞ്ച് ട്രാൻസ്ജെൻഡർമാരും ഉൾപ്പെടെ 368 പേർ പങ്കെടുക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home