ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം വണ്ടൂർ പോരൂരിൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യുന്നു
പോരൂർ
(സ. പുഷ്പൻ നഗർ) യുവതയുടെ ആശയും ആവേശവുമായ ഡിവൈഎഫ്ഐയുടെ 16–ാമത് ജില്ലാ സമ്മേളനത്തിന് വണ്ടൂർ പോരൂരിലെ സ. പുഷ്‌പൻ നഗറിൽ (ടി കെ ഗാർഡൻ ഓഡിറ്റോറിയം) തുടക്കമായി. ജില്ലാ പ്രസിഡന്റ് പി ഷെബീർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്ക് തുടക്കമായത്. പ്രതിനിധി സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്തു. പി ഷെബീർ താൽക്കാലിക അധ്യക്ഷനായി. കെ പി അനീഷ് രക്തസാക്ഷി പ്രമേയവും സി ഇല്യാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ പി മുനീർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, എം വിജിൻ എംഎൽഎ, ഗ്രീഷ്മ അജയഘോഷ് എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എം ടി അഹമ്മദ് സ്വാഗതം പറഞ്ഞു. പി ഷബീർ (കൺവീനർ), ആർ ഗായത്രി, സുബ്രഹ്മണ്യൻ, ആയിഷ നിഹ്മ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. വിവിധ കമ്മിറ്റികൾ– പ്രമേയം-: പി രതീഷ് (കൺവീനർ), അനസ്, ആദിൽ, ശ്രീജേഷ്. മിനുട്ട്സ്: സിബ്‌ല (കൺവീനർ), ഹരികൃഷ്ണപാൽ, ശാലിനി. ക്രഡൻഷ്യൽ: സിദ്ദിഖ് (കൺവീനർ), ശ്യാമിലി, സുകേഷ്‌രാജ്, നിയാസ്, സുമിത്ത്, തേജസ്, ഷിജിൽ, ശ്രീജേഷ് വള്ളിക്കുന്ന്. 18 ബ്ലോക്ക് കമ്മിറ്റികളിൽനിന്നായി മൂന്ന് ട്രാൻസ്‌ജെൻഡർമാരും 83 യുവതികളും ഉൾപ്പെടെ 386 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്‌ച ഗ്രൂപ്പ് ചർച്ചക്കുശേഷം പൊതുചർച്ച ആരംഭിച്ചു. ബുധൻ രാവിലെ ചർച്ച തുടരും. തുടർന്ന് പൊതുചർച്ചക്കുള്ള മറുപടി. പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവയ്‌ക്കുശേഷം സമ്മേളനം സമാപിക്കും.











0 comments