ad
Deshabhimani

എഫ്എസ്ടിപി സ്ഥാപിക്കാൻ ശ്രമം

വളാഞ്ചേരി 
നഗരസഭയ്‌ക്കെതിരെ 
ജനരോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2026, 12:15 AM | 1 min read

വളാഞ്ചേരി

ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗംചെയ്ത്‌ വളാഞ്ചേരി നഗരസഭാ ഡിവിഷൻ 34-ൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന എഫ്എസ്ടിപി (മനുഷ്യ മലമൂത്ര മാലിന്യ സംസ്കരണ പ്ലാന്റ്) പദ്ധതിക്കെതിരെ ജനരോഷം ആളിപ്പടരുന്നു. ഗ്രാമസഭ മിനുട്‌സ്‌ അട്ടിമറിച്ചാണ്‌ ജനവഞ്ചന. ജനവാസമേഖലയിൽ പ്ലാന്റ് സ്ഥാപിക്കാൻ നാട്ടുകാർ ഒപ്പുവച്ച് അനുമതി നൽകിയെന്നാണ് നഗരസഭ അവകാശപ്പെട്ടിരുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഗ്രാമസഭ മിനുട്‌സിന്റെ പകർപ്പിലാണ്‌ നഗരസഭാ അധികൃതരുടെ കള്ളി വെളിച്ചത്തായത്. ഗ്രാമസഭയിൽ മാലിന്യ പ്ലാന്റിനെക്കുറിച്ച് ഒരുവിധ ചർച്ചയും നടന്നിട്ടില്ല. ജനങ്ങൾക്ക് എക്കോ പാർക്കിന്റെ വീഡിയോ കാണിച്ച്‌ ഇത് തുടങ്ങും എന്നാണ് അറിയിച്ചത്. നാട്ടുകാർക്ക്‌ ജോലി വാഗ്ദാനം നൽകുകയും തുടർന്ന് മിനുട്സിൽ ഒപ്പിടീക്കുകയുംചെയ്തു. ഹാജർ ബുക്ക് ദുരുപയോഗംചെയ്ത് പ്ലാന്റിന് അനുകൂലമായി വ്യാജ മിനുട്‌സ്‌ ചമയ്ക്കുകയായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2005-ൽ ഇതേ സ്ഥലത്ത് ആടുവളർത്തൽ കേന്ദ്രം തുടങ്ങുകയാണെന്ന് പറഞ്ഞ്‌ ഒപ്പുശേഖരണം നടത്തി മാലിന്യം തള്ളുന്ന കേന്ദ്രമാക്കി മാറ്റാൻ ശ്രമിച്ചിരുന്നു. ജനാരോഷം ഉയരുകയും കോടതി ഇടപ്പെടുകയും പ്രശ്നം പഠിച്ച്‌ നടപടിയെടുക്കാൻ ആർഡിഒയോട് നിർദേശിക്കുകയുംചെയ്തു. ആർഡിഒ സ്ഥലം സന്ദർശിച്ച്‌ പ്രദേശം മാലിന്യസംസ്‌കരണത്തിന് യോഗ്യമല്ല എന്നും മാലിന്യസംസ്കരണ പദ്ധതി ഇവിടെ നടപ്പാക്കരുതെന്നും ഉത്തരവിട്ടു. ഇത്‌ കാറ്റിൽപ്പറത്തിയാണ് നഗരസഭ പുതിയ പ്രൊജക്ടുമായി മുന്നോട്ടുപോകുന്നത്. പദ്ധതിക്കെതിരെ ഡിവിഷൻ ഒന്ന്‌, 34 ഗ്രാമസഭകളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. പദ്ധതിക്കെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home