ad
Deshabhimani

മാറാൻ മഞ്ചേരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ടി വി സുരേഷ്

Published on Mar 15, 2026, 12:34 AM | 2 min read

മഞ്ചേരി

പോരാട്ടങ്ങളുടെ വലിയ ചരിത്രമുണ്ട് മഞ്ചേരിക്ക്. 1921-ലെ മലബാർ സമരത്തിന്റെ ധീരസ്മരണകൾ ഇരമ്പുന്ന പാണ്ടിക്കാടും കീഴാറ്റൂരും ഉൾപ്പെടുന്ന പ്രദേശം. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും കർഷക പ്രസ്ഥാനങ്ങളുടെയും വളക്കൂറുള്ള മണ്ണിൽ ഇടതുപക്ഷ ആശയങ്ങൾക്ക് എക്കാലവും വലിയ സ്വീകാര്യതയാണ്‌. മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ മഞ്ചേരി നിയമസഭാ മണ്ഡലം. ഭൂമിശാസ്ത്രപരമായി ഏറനാടിന്റെ ഹൃദയഭാഗം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദീർഘകാലമായി മണ്ഡലം മുസ്ലിംലീഗിന്റെ കൈവശമാണ്‌. എന്നാൽ മണ്ഡലത്തിന്റെ വികസനത്തിന്‌ മാറ്റേകാൻ യുഡിഎഫ് പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. ചരിത്രവും രാഷ്ട്രീയവും 1957-ലും 60-ലും കോൺഗ്രസിലെ പി പി ഉമ്മർകോയയാണ്‌ വിജയിച്ചത്‌. എം ചടയൻ (1967), എം പി എം അബ്ദുള്ള കുരിക്കൾ (1977), സി എച്ച് മുഹമ്മദ് കോയ (1980, 82) എന്നിവർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട് തുടർച്ചയായി അഞ്ചുതവണ ഇസ്ഹാഖ് കുരിക്കൾ വിജയിച്ചു. പി കെ അബ്ദുറബ്ബ് (2006), അഡ്വ. എം ഉമ്മർ (2011, 2016) എന്നിവർ എംഎൽഎമാരായി. എന്നാൽ 2011-നുശേഷം ലീഗിന്റെ ഭൂരിപക്ഷം ക്രമാനുഗതമായി കുറയുന്ന കാഴ്ചയാണ്. 2016-ൽ 19,616 ആയിരുന്ന ഭൂരിപക്ഷം 2021-ൽ 14,573 ആയി താഴ്ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ നാസർ ഡിബോണ (64,263) വോട്ടുനേടി ശക്തമായ മത്സരം കാഴ്ചവച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 69,111 വോട്ടുകൾ നേടി കരുത്തുകാട്ടി. ഇതോടെ വരാനിരിക്കുന്ന പോരാട്ടത്തിൽ ചെങ്കൊടി പാറിക്കാൻ കനത്ത പോരാട്ടത്തിനൊരുങ്ങുകയാണ്‌ എൽഡിഎഫ്‌. ​കരുത്തേകി 
എൽഡിഎഫ്‌ സർക്കാർ എൽഡിഎഫ് സർക്കാർ മഞ്ചേരി മണ്ഡലത്തിൽ കോടികളുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. ആരോഗ്യം, കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, കായികം തുടങ്ങി സമസ്ത മേഖലകളിലും വികസനം സാധ്യക്കി. യുഡിഎഫ് കാലത്ത് ബോർഡിൽമാത്രം ഒതുങ്ങിനിന്ന മെഡിക്കൽ കോളേജ് 300 കോടി ചെലവിട്ട് സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തി. 103 കോടി ചെലവിൽ ആറ് അത്യാധുനിക ഹോസ്റ്റൽ സമുച്ചയങ്ങൾ നിർമിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായി എട്ട് കോടി ചെലവിൽ കാത്ത് ലാബ്‌, അനുബന്ധ ഐസിയു, 14.13 കോടിയുടെ അത്യാധുനിക എംആർഐ സ്കാൻ, അഞ്ച് കോടിയുടെ 128 സ്ലൈസ് സിടി സ്കാൻ, 1.96 കോടി ചെലവിൽ വൈറോളജി ലാബ്‌, 1.20 കോടിയുടെ 'ലക്ഷ്യ' ലേബർ റൂം, ന്യൂറോളജി ഒപി, കൃത്രിമ അവയവ നിർമാണ കേന്ദ്രം എന്നിവ സ്ഥാപിച്ചു. 75 കോടി രൂപയുടെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, 4.1 കോടിയുടെ റേഡിയോളജി ബ്ലോക്കുകൾ, മോർച്ചറി കോംപ്ലക്സ്, അത്യാഹിത വിഭാഗം നവീകരണവും നടപ്പാക്കി. 319-ലധികം പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി. എംബിബിഎസ് സീറ്റുകൾ 110 ആയി വർധിപ്പിച്ചു. പിജി കോഴ്സുകൾ ആരംഭിച്ചു. നഴ്സിങ് കോളേജും സ്ഥാപിച്ചു. ജലക്ഷാമത്തിന് ശാശ്വത പരിഹാരങ്ങളൊരുക്കി. കിഫ്ബി മുഖേന 12 കോടി ചെലവിൽ കടലുണ്ടിപ്പുഴയിൽ പുഴങ്കാവിൽ റെഗുലേറ്റർ കമീഷൻ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home