പ്രവേശനം കാത്ത് 18,360 വിദ്യാര്‍ഥികള്‍
പ്ലസ് വണ്‍: ഒഴിവുള്ളത് 1043 മെറിറ്റ് സീറ്റുമാത്രം

മലപ്പുറം എംഎസ്‌പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികൾ
മലപ്പുറം
പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ജില്ലയില്‍ പ്രവേശനം നേടാതെ 18,360 വിദ്യാര്‍ഥികള്‍. മൂന്നാംഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ച ൮൨,൭൫൩ വിദ്യാര്‍ഥികളില്‍ ൬൪,൩൯൩ പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. മെറിറ്റില്‍– 57,816, മാനേജ്മെന്റില്‍– 1377, അണ്‍ എയ്ഡഡില്‍ 1738, കമ്യൂണിറ്റി ക്വോട്ട– 3450, എംആര്‍എസ് (മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍) ക്വോട്ട– 12 എന്നിങ്ങനെയാണിത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1043 മെറിറ്റ് സീറ്റ് ഒഴിഞ്ഞുകിടപ്പുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റുകൂടിയാകുമ്പോള്‍ ഇത് നികത്തപ്പെടും. മാനേജ്മെന്റില്‍ 3551 സീറ്റും അണ്‍ എയ്ഡഡില്‍– 9498, കമ്യൂണിറ്റി– 218, എംആര്‍എസ്– 38 സീറ്റുകളും ഒഴിവുണ്ട്. സംവരണ സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവയില്‍ പണം നല്‍കി പ്രവേശനം നേടേണ്ടിവരും. സയന്‍സ് വിഷയത്തില്‍ ഒഴിവുള്ള 5897 സീറ്റില്‍ 2219 എണ്ണംമാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേത്. ഹ്യുമാനിറ്റീസില്‍ ഒഴിവുള്ള 3430 സീറ്റില്‍ 1117 എണ്ണമാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍. കൊമേഴ്സില്‍ 5021 സീറ്റുകള്‍ ബാക്കിയുണ്ടെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1476 എണ്ണംമാത്രമാണ്. സീറ്റ് ക്ഷാമമുള്ളതിനാല്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ അധിക ബാച്ചുകള്‍ ഇത്തവണയും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള 60 ബാച്ചുകളിലായി പരമാവധി 3000 സീറ്റുകള്‍കൂടി ലഭിക്കും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവുണ്ടായാലും അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി പ്രവേശനം അസാധ്യമാണ്. പുറത്തുള്ളവര്‍ ഉപരിപഠനത്തിന് വിഎച്ച്എസ്ഇ, പോളിടെക്നിക്, ഐടിഐ കോഴ്സുകള്‍ ആശ്രയിക്കേണ്ടിവരും.











0 comments