ad
Deshabhimani

ആരോഗ്യ സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌

എസ്‌എഫ്‌ഐ കുതിപ്പ്‌

എസ്എഫ്‌ഐ വിജയത്തെ തുടർന്ന്‌ മഞ്ചേരി ടൗണിൽ മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ ആഹ്ലാദ പ്രകടനം

എസ്എഫ്‌ഐ വിജയത്തെ തുടർന്ന്‌ മഞ്ചേരി ടൗണിൽ മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ ആഹ്ലാദ പ്രകടനം

വെബ് ഡെസ്ക്

Published on Jul 05, 2026, 12:45 AM | 1 min read

മലപ്പുറം

ആരോഗ്യ സർവകലാശാലാ പരിധിയിലുള്ള ജില്ലയിലെ കോളേജ് യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ വൻ വിജയം. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അരാഷ്ട്രീയ പ്രവണതകളെ വിദ്യാർഥികൾ ബാലറ്റിലൂടെ ചെറുത്തുതോൽപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ്, വിപിഎസ്‌വി കോട്ടക്കൽ ആയുർവേദ കോളേജ്, ഇ എം എസ്‌ നഴ്സിങ്‌ കോളേജ് പെരിന്തൽമണ്ണ, താനൂർ സിമറ്റ് നഴ്സിങ്‌ കോളേജ് തുടങ്ങിയ ക്യാമ്പസുകളിൽ യൂണിയൻ എസ്എഫ്‌ഐ നേടി. നാലുവർഷമായി വർഷമായി സ്വതന്ത്ര സഖ്യം വിജയിച്ചിരുന്ന മഞ്ചേരി മെഡിക്കൽ കോളേജ് യൂണിയൻ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. ​കോട്ടക്കൽ വിപിഎസ്‌വി ആയുർവേദ കോളേജിൽ ഇത്തവണയും മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ യൂണിയൻ വിജയിച്ചു. ഭാരവാഹികൾ: ആഷ്ലി സിബി (ചെയർപേഴ്സൺ), ആർ അപർണ (വൈസ് ചെയർപേഴ്സൺ), ടി സി ലേഡി അനഘ (വൈസ് ചെയർപേഴ്സൺ), എം എസ് കേശവ് (ജനറൽ സെക്രട്ടറി), കെ നന്ദന കൃഷ്ണ (ജോയിന്റ്‌ സെക്രട്ടറി), പി ആഷ്‌ണ (ആർട്സ് സെക്രട്ടറി), ഹെമോങ് കുമാർ ശ്രീവാസ്തവ (സ്പോർട്സ് സെക്രട്ടറി), എ ആദിത്യ ദാസ് (മാഗസിൻ എഡിറ്റർ), ഡോ. കെ സന്തോഷ്, റിത്യ പ്രജീഷ് (യുയുസിമാർ). താനൂർ സിമറ്റ് നഴ്സിങ്‌ കോളേജ് യൂണിയനും ചരിത്രത്തിലാദ്യമായി എസ്‌എഫ്‌ഐ വിജയിച്ചു. ഭാരവാഹികൾ: ആദർശ (ചെയർപേഴ്സൺ), പി ജെ ദേവി കൃഷ്ണ (ജനറൽ സെക്രട്ടറി), കെ പി ഫാത്തിമ റാഷിദ (ജോയിന്റ്‌ സെക്രട്ടറി), ആർ കെ ഋതിക (യുയുസി). പെരിന്തൽമണ്ണ ഇ എം എസ്‌ നഴ്സിങ്‌ കോളേജ് യൂണിയൻ ഭാരവാഹികൾ: പ്രണവ്‌ കൃഷ്‌ണ (ചെയർപേഴ്‌സൺ), ബിബില ബക്കർ (വൈസ്‌ ചെയർപേഴ്‌സൺ), നിരഞ്ജന ലക്ഷ്‌മി (ലേഡി വൈസ്‌ ചെയർപേഴ്‌സൺ), റഷ മുഹമ്മദ്‌ (ജനറൽ സെക്രട്ടറി), റിന്റോ റോയ്‌ (ജോയിന്റ്‌ സെക്രട്ടറി), പി മുഹമ്മദ്‌ റാഫിദ്‌ (ആർട്‌സ്‌ സെക്രട്ടറി), മുഹമ്മദ്‌ ഷാമിൽ (സ്‌പോർട്‌സ്‌ സെക്രട്ടറി), ഇ അഥീന (യുയുസി), ഇ ഫാത്തിമ സജ്ജ (മാഗസിൻ എഡിറ്റർ). എടപ്പാൾ മലബാർ ഡെന്റൽ കോളേജിൽ യുയുസിമാരായി കെ അഭിഷേക്‌, പി സന്ദീപ്‌ എന്നിവർ വജയിച്ചു. എടപ്പാൾ നഴ്സിങ്‌ കോളേജിൽ യുയുസിയായി പി അതുൽ കൃഷ്‌ണ വിജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home