ad
Deshabhimani

 വിജിലൻസ് പരിശോധനാ റിപ്പോർട്ട്

കൊണ്ടോട്ടി നഗരസഭയിൽ വ്യാപക ക്രമക്കേട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 18, 2026, 12:45 AM | 2 min read

കൊണ്ടോട്ടി

കൊണ്ടോട്ടി നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി വിജിലൻസ് പരിശോധനാ റിപ്പോർട്ട്. 2025 നവംബർ അഞ്ചുമുതൽ നടത്തിയ പരിശോധനയിലെ റിപ്പോർട്ടാണ് പുറത്തുവന്നത്. കെട്ടിട നമ്പർ അനുവദിക്കൽ, വസ്തു നികുതി നിർണയം എന്നിവയിൽ അഴിമതി, ക്രമക്കേട്, വ്യാജരേഖ തയ്യാറാക്കൽ ചട്ടലംഘനം എന്നിവ നടന്നതായി കണ്ടെത്തി. പ്രിൻസിപ്പല്‍ ഡയറക്ടറേറ്റിലെ വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് നഗരസഭയിൽ പരിശോധന നടത്തിയത്. ​കെട്ടിടങ്ങൾ ചട്ടംലംഘിച്ച് നിർമിച്ചതായി പരിശോധനയിൽ വ്യക്തമായി. കൊണ്ടോട്ടി വില്ലേജിലെ ബ്ലോക്ക് 12ൽ ഉൾപ്പെടെ കെട്ടിടത്തിന്റെ നിർമാണത്തിന് ഗ്രൗണ്ട് ഫ്ലോർ, ഒന്നാംനില, കോണിമുറി എന്നിവക്കാണ് അനുമതി നൽകിയതെങ്കിലും രണ്ടാംനിലകൂടി പണിതതായി വിജിലൻസ് കണ്ടെത്തി. കെട്ടിടത്തിന്റെ ഉയരം പത്ത് മീറ്ററിൽ കൂടുതൽ വന്നതായും റിപ്പോർട്ടിലുണ്ട്. രണ്ടാംനിലയിൽ 225.76 ച. മീറ്റർ നിർമാണമാണ് അനധികൃതമായി നടത്തിയത്. കെഎംബിആർ ചട്ടംലംഘിച്ചാണ് കെട്ടിടം നിർമിച്ചത്. നഗരസഭയിലെ നിരവധി കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച് നികുതി നിർണയിച്ചതിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. കെട്ടിടത്തിന് അനുവദിച്ച കൈവശ സർട്ടിഫിക്കറ്റ് നിയമാനുസൃതം തയ്യാറാക്കിയതല്ലെന്ന ഗുരുതര കണ്ടെത്തലുമുണ്ട്‌. കെട്ടിടത്തിൽ അധിക നിർമാണം നടത്തിയതിന് തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം അടവാക്കേണ്ട ഫീസ് ഒഴിവാക്കാനാണ്‌. നാഷണൽ ഹൈവേയുടെ വശങ്ങളിൽനിന്ന് ആവശ്യമായ അകലം പാലിക്കാതെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് ഒക്യുപെൻസി ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഉടമകൾക്കുവേണ്ടി അന്നത്തെ സെക്രട്ടറി ഫിറോസ് ഖാൻ വ്യാജമായി ഒക്യുപെൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ​നിർദേശങ്ങൾ പാലിച്ചില്ല ​സർക്കാർ നിർദേശങ്ങൾ പാലിക്കാതെ അനുമതിയില്ലാതെ നിർമിച്ച നിരവധി കെട്ടിടങ്ങളാണ് കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്നത്. അനധികൃതമായി കൂട്ടിച്ചേർക്കലുകൾ നടത്തിയ കെട്ടിടങ്ങളും നഗരസഭാ പരിധിയിലുണ്ട്. ഇത്‌ നഗരസഭക്കും സർക്കാരിനും ലഭിക്കേണ്ട ക്രമവൽക്കരണ ഫീസ്, പിഴ എന്നിവ മുഖേനയുളള വരുമാനത്തിൽ ഭീമമായ നഷ്ടംവരുത്തി. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്നത്തെ സീനിയർ ക്ലർക്ക് അനീഷിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സെക്രട്ടറിക്കെതിരെയും കുറ്റക്കാരായ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. ​​ഭരണസമിതിക്ക് മൗനം ​ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതി തയ്യാറാകുന്നില്ല. ഭരണസമിതി കെട്ടിടങ്ങൾക്ക് പൂർണതോതിൽ നികുതി നിർണയിക്കുന്നില്ലെന്ന് ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. നികുതിയിനത്തിൽ ലക്ഷങ്ങളുടെ കുടിശ്ശികയും കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home