ചെറിയ പെരുന്നാളിനെ വരവേൽക്കാൻ നാടൊരുങ്ങി
മലപ്പുറം: വ്രതശുദ്ധിയുടെ രാപകലുകൾ അവസാനിക്കാറായി. മാനത്ത് അമ്പിളി കല വിരിയാൻ നേരമാകുന്നു. ചെറിയപെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു. പെരുന്നാളിന് മുന്നോടിയായി മലപ്പുറം മെഹഫിൽ മാപ്പിള കലാ അക്കാദമി പുതിയ പെരുന്നാൾ ആൽബം ‘അമ്പിളി കലമാനത്ത്’ പുറത്തിറക്കി. ഹമീദ് മഗ്‌രിബി സംഗീതവും ഷമീർ ഫോട്ടോ ക്യാമറയും ഹനീഫ് രാജാജി രചനയും സംവിധാനവും നിർവഹിച്ചു. എം അനീന, പി ഷംന റാസിമ, എൻ കെ അഫ്നിദ, എ കെ ഷഹർബാനു, ടി ദാനിഷ, എൻ ജഫ്‌ന എന്നിവരാണ് ഗായികമാർ.










0 comments