മുഹമ്മദ് റോഷൻ ആള് ജപ്പാനാ...

മുഹമ്മദ് റോഷന് വിമാനത്താവളത്തിൽ എയർപോർട്ട് ഡയറക്ടർ മുനീർ മടമ്പാട്ടിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു
അരീക്കോട്
ജപ്പാനിൽ നടക്കുന്ന സാക്കുറ ശാസ്‌ത്ര പരിപാടിയിൽ പങ്കെടുക്കുന്ന വാക്കാലൂർ സ്വദേശി മുഹമ്മദ് റോഷന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. ഇന്ത്യയിൽനിന്ന് 54 പേരാണ് ജപ്പാനിൽ നടക്കുന്ന ശാസ്‌ത്ര പരിപാടിയിൽ പങ്കെടുക്കുന്നത്. സംഘത്തിലെ ഏക മലയാളിയാണ് മുഹമ്മദ് റോഷൻ. ജിഎച്ച്എസ് വടശേരിയിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഫിസിക്സ് അധ്യാപകൻ പ്രഗിത്തിന്റെ മേൽനോട്ടത്തിൽ അവതരിപ്പിച്ച പ്രോജക്ടിനാണ് റോഷനെ തേടി അംഗീകാരമെത്തിയത്. 14ന് ഡൽഹിയിൽ കേന്ദ്ര സാങ്കേതിക മന്ത്രാലയത്തിൽ നടക്കുന്ന ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമായിരിക്കും ജപ്പാനിലേക്ക് പറക്കുക. 15 മുതൽ 21 വരെയാണ് സാക്കുറ സയൻസ് പ്രോഗ്രാം. ജപ്പാനിലെ പ്രശസ്ത സർവകലാശാലകളിൽ സന്ദർശനം, നോബൽ പുരസ്‌കാര ജേതാക്കളുമായി അഭിമുഖം, ജപ്പാനിലെ വിദ്യാർഥികൾക്കൊപ്പം സാമൂഹ്യപ്രവർത്തനം തുടങ്ങിയവയ്‌ക്ക് അവസരം ലഭിക്കും. മുഹമ്മദ് റോഷന് എയർപോർട്ട് ഡയറക്ടർ മുനീർ മടമ്പാട്ട് ഇന്ത്യൻ പതാക നൽകി. പിടിഎ പ്രസിഡന്റ് സലാം പാറ, സ്കൂൾ പ്രധാനാധ്യാപിക അംബിക, പ്രോജക്ടിന് മേൽനോട്ടം വഹിച്ച അധ്യാപകൻ പ്രഗിത്ത്, ഡോ. അലി അക്ബർ തുടങ്ങിയവർ പങ്കെടുത്തു.










0 comments