നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേട്
നിരാഹാരമിരുന്ന് വിദ്യാര്‍ഥികള്‍

രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ ഏകദിന നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍
മലപ്പുറം
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധം അലയടിക്കുന്നു. വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിരാഹാരം സംഘടിപ്പിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് എസ്എഫ്ഐ ഒരുമാസമായി നടത്തുന്ന സമരപരമ്പരയുടെ ഭാഗമാണിത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നീറ്റ് പരീക്ഷയെഴുതി കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയ്ക്കിരയായവരും സമരത്തിന്റെ ഭാഗമായി. നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പിരിച്ചുവിടുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. സമരത്തിന് മുന്നോടിയായി നീറ്റ് പരിശീലന കേന്ദ്രങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണംചെയ്തിരുന്നു. നിരാഹാര സമരം കേന്ദ്രകമ്മിറ്റിയംഗം പി താജുദ്ദീന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം സുജിന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍ ആദില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗോകുല്‍ ഏലംകുളം, അബു ഉനൈസ്, ടി സ്നേഹ, ജില്ലാ വൈസ് പ്രസിഡന്റ് എസ് രോഹിത്, മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, മുന്‍ കേന്ദ്രകമ്മിറ്റിയംഗം ഇ അഫ്സല്‍, മുന്‍ ജില്ലാ സെക്രട്ടറിമാരായ പി കെ അബ്ദുള്ള നവാസ്, എം സജാദ്, മുന്‍ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി ശിഹാബ്, കെഎസ്‌ടിഎ ജില്ലാ ട്രഷറര്‍ ടി രത്നാകരന്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്‍ കെ ശിവശങ്കരന്‍, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വിജോയ്, ബാലസംഘം ജില്ലാ പ്രസിഡന്റ് ഷമീം ഇല്യാസ്, ജില്ലാ സെക്രട്ടറി ആയിഷ നിഹ്മ എന്നിവര്‍ സംസാരിച്ചു.











0 comments