Deshabhimani

അവധി നൽകാത്തതിനെതിരെ 
ഫാം തൊഴിലാളികളുടെ പ്രതിഷേധം

Protest against the denial of special leave to farm workers

അവധി നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മുണ്ടേരി ഫാമിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Oct 23, 2026, 12:11 AM | 1 min read

എടക്കര

കൃഷി, മൃഗസംരക്ഷണ വകുപ്പുകളിൽ സർക്കാർ പ്രഖ്യാപിക്കുന്ന സ്പെഷ്യൽ അവധികൾ ഫാം തൊഴിലാളികൾക്ക് നിഷേധിച്ചെതിനെതിരെ പ്രതിഷേധം. ക്യാബിനറ്റ് തീരുമാനപ്രകാരമുള്ള സേവന പരിഷ്കരണ ഉത്തരവ് 647/2023/അഗ്രി 24/07/2023 അനുസരിച്ച്‌ സ്പെഷ്യൽ അവധികളും പ്രാദേശിക അവധികളും ഫാം തൊഴിലാളികൾക്ക് ബാധകമാണെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ യുഡിഎഫ് സർക്കാർ വിജയദശമിയുടെ ഭാഗമായി 19ന് പ്രത്യേക പൊതു അവധി (സ്പെഷ്യൽ) പ്രഖ്യാപിച്ചെങ്കിലും ഫാം തൊഴിലാളികൾക്ക്‌ അത്‌ ലഭ്യമായില്ല. 19ന് പ്രഖ്യാപിച്ച സ്പെഷ്യൽ അവധി തൊഴിലാളികൾക്ക് ബാധകമല്ലെന്ന് സർക്കാർ കത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. 36 വർഷമായി തൊഴിലാളികൾ അനുഭവിച്ചുവരുന്ന ആനുകൂല്യമാണ്‌ യുഡിഎഫ്‌ സർക്കാർ നിഷേധിച്ചത്‌. ഇതിനെതിരെ ജില്ലാ സംയുക്ത ഫാം വർക്കേഴ്‌സ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫാം ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധ സമരം നടത്തി. ഗവ. ഫാം വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി എ വേലായുധൻ ഉദ്ഘാടനംചെയ്തു. ടി സുധി, സുമിൻ റോസ് (എഐടിയുസി), ടി വി വിനോദ്, സുകേഷ് (സിഐടിയു) എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home