Deshabhimani

പൊന്നാനി കോളിലെ പ്രവൃത്തികൾ

എട്ട് കോടിയുടെ ടെൻഡർ
റദ്ദാക്കി കെഎൽഡിസി

a
വെബ് ഡെസ്ക്

Published on Nov 11, 2026, 12:15 AM | 1 min read

സ്വന്തം ലേഖകൻ

പൊന്നാനി

പൊന്നാനി കോളിലെ വിവിധ പ്രവൃത്തികൾക്കായി ക്ഷണിച്ച എട്ട് കോടിയുടെ ടെൻഡർ കെഎൽഡിസി റദ്ദാക്കി. റീ ബിൽഡ് കേരള പദ്ധതിയുടെ സേവിങ്‌സ് ഫണ്ടുപയോഗിച്ച് വിവിധ പാടശേഖരങ്ങളിൽ നടപ്പാക്കാൻ ടെൻഡർചെയ്ത പദ്ധതികളാണ് റദ്ദാക്കിയത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് ടെൻഡർ ക്ഷണിച്ചത്‌. ബണ്ട് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് സാധാരണ ചെലവിനേക്കാൾ വലിയ തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത് ചീഫ് ടെക്നിക്കൽ എക്സാസാമിനർ കണ്ടെത്തി. തുടർന്ന്‌ ടെൻഡർ റദ്ദാക്കാൻ നിർദേശം നൽകുകയായിരുന്നു. കുറഞ്ഞ എസ്റ്റിമേറ്റിൽ ടെൻഡർ ക്ഷണിക്കാൻ നിർദേശം നൽകിയതായാണ് വിവരം. കോളിലെ പ്രധാന ജലസ്രോതസ്സായ നൂറടി തോടിന്റെയും അനുബന്ധ തോടുകളുടെയും നവീകരണം, വിസിബി നിർമാണം, റാമ്പ്, പമ്പ് ഹൗസുകൾ, ബണ്ടുകളുടെ ഉയരം കൂട്ടൽ, സ്ലൂയിസുകൾ, മെയിൻ ചാലുകളുടെയും ഉൾ ചാലുകളുടെയും ആഴംകൂട്ടൽ തുടങ്ങിയ പദ്ധതികൾക്കാണ് ടെൻഡർ ക്ഷണിച്ചിരുന്നത്. നാല് മാസംമുമ്പ് പൂർത്തിയാക്കിയ ടെൻഡറാണ് ഒഴിവാക്കിയത്. പല കരാറുകാരും ടെൻഡർ കോട്ട് ചെയ്തിരുന്നു. തുടർന്നാണ് ടെൻഡർ റദ്ദ് ചെയ്തതായി വിവരം നൽകുന്നത്. ടെൻഡർ റദ്ദാക്കിയതോടെ ഈ സീസണിൽ നടക്കേണ്ട പ്രവൃത്തികൾ അവതാളത്തിലാകും. ഇതോടെ നിരവധി കർഷകരുടെ പ്രതീക്ഷകളാണ് തകർന്നത്. മുൻ എംഎൽഎ പി നന്ദകുമാറിന്റെ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് സേവിങ്‌സ് ഫണ്ടിൽനിന്ന് പൊന്നാനി കോൾ മേഖലയിലെ വികസനത്തിന് എട്ട് കോടി അനുവദിച്ചത്. തൃശൂർ പൊന്നാനി കോൾ മേഖലയുടെ വികസനത്തിനായി അനുവദിച്ച 290 കോടിയുടെ സേവിങ്‌സ്‌ ഫണ്ടിൽനിന്ന് 22 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി നൽകിയതിൽ എട്ട് കോടി പൊന്നാനിക്ക് മാത്രം അനുവദിക്കുകയായിരുന്നു. കോൾ മേഖലയുടെ വികസനത്തിനായി മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 37.5 ലക്ഷത്തിന്റെ വിവിധ പദ്ധതികൾ പൂർത്തിയാക്കിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home