"ഓപറേഷന്‍ ക്ലീന്‍ഷോട്ട്' വെറുതെയാകുന്നു
മൂക്കിനുതാഴെ വെള്ളക്കെട്ട്

നിര്‍മാണം പാതിവഴിയില്‍ നിലച്ച മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയിലെ വെള്ളക്കെട്ട്
മലപ്പുറം
ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായതോടെ ആരംഭിച്ച ശുചീകരണ ക്യാമ്പയിന്‍ "ഓപറേഷന്‍ ക്ലീന്‍ഷോട്ട്' വെറുതെയാകുന്നു. ജില്ലാ ഭരണകേന്ദ്രത്തിന്റെ മൂക്കിനുതാഴെ മലിനജലംകെട്ടിക്കിടക്കുന്നത് കണ്ടില്ലെന്നുനടിച്ചാണ് ശുചീകരണ ബോധവല്‍ക്കരണവുമായി അധികൃതര്‍ നാട്ടിലേക്കിറങ്ങുന്നത്. മലപ്പുറം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോട്ടപ്പടി മാര്‍ക്കറ്റിന്റെ പണിതീരാത്ത കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് വെള്ളംകെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും ഇതിലേക്ക് വലിച്ചെറിയുന്നുമുണ്ട്. മലപ്പുറം താലൂക്ക് ആശുപത്രി, മലപ്പുറം ഗവ. എല്‍പി സ്കൂള്‍, മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ തൊട്ടടുത്തായാണിത്. ദിവസേനെ നൂറുകണക്കിനാളുകളെത്തുന്ന താല്‍ക്കാലിക മാര്‍ക്കറ്റോട് ചേര്‍ന്നുള്ള സ്ഥലമായിട്ടും നഗരസഭാ ആരോഗ്യവിഭാഗവും നടപടിയെടുക്കുന്നില്ല. പ്ലാനിലെ അപാകംമൂലമാണ് പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നിര്‍മാണം നിലച്ചത്. ആറുവര്‍ഷംമുമ്പ് പഴയ മാര്‍ക്കറ്റ് പൊളിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കാനൊരുങ്ങിയത്. 2021ൽ പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പിന്മേല്‍ ലക്ഷങ്ങളുടെ വാടക വരുമാനം ലഭിക്കുന്ന മാര്‍ക്കറ്റില്‍നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചു. കെയുആർഡിഎഫ്സിയിൽനിന്ന് വായ്പയെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അടിസ്ഥാന പരിശോധന നടത്താതെയാണ് ഡിപിആർ തയ്യാറാക്കിയത്. താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെ മഴക്കാലത്ത് വെള്ളംകെട്ടിക്കിടക്കുമെന്ന് നാട്ടുകാരും കച്ചവടക്കാരും സൂചിപ്പിച്ചിരുന്നു. ഇത് അവഗണിച്ചു. കൂടാതെ ഡിപിആര്‍ അനുസരിച്ച് കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനും നഗരസഭ താല്‍പ്പര്യംകാണിച്ചില്ല. ഇതോടെ നിര്‍മാണം സാധ്യമല്ലെന്നുപറഞ്ഞ് കരാറുകാരനും പിന്മാറി.











0 comments