ad
Deshabhimani

മലയോര ജനത ഇടതുപക്ഷത്തിനൊപ്പം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2025, 12:15 AM | 1 min read

മലയോര ജനതയുടെ മനസ്സറിഞ്ഞ സർക്കാരാണ്‌ കേരളം ഭരിക്കുന്നത്‌. വന്യജീവി സംഘർഷം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു. വന്യജീവി സംഘർഷം തടയാൻ കേരളം 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നൽകി. റബറിന്‌ താങ്ങുവില 180 രൂപയിൽനിന്ന് 200 രൂപയായി വർധിപ്പിച്ചു. അറുപതിൽപ്പരം വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം മലയോര മേഖലയിലെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമേകി ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം നൽകി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൽഡിഎഫ് മുന്നോട്ടുവച്ച ഒരു പ്രധാന ഉറപ്പാണ് ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം ലഭിച്ചതോടെ യാഥാർഥ്യമാവുന്നത്. ഇതെല്ലാം മലയോര മേഖലയിലെ ജനവിധിയിൽ പ്രതിഫലിക്കും. പി എം ജോണി കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home