Deshabhimani

വള്ളിക്കുന്നിൽ കോൺഗ്രസിലേക്കുപോയ നേതാവ് വീണ്ടും മുസ്ലിംലീഗിൽ

ലീഗിനുമാത്രമല്ല, 
കോൺഗ്രസിനും 
ബിജെപി ബന്ധം

Muslim League–BJP Relationship
avatar
പി പ്രശാന്ത്‌കുമാർ

Published on Oct 25, 2026, 12:26 AM | 1 min read

വള്ളിക്കുന്ന്

വള്ളിക്കുന്നിലെ മുസ്ലിംലീഗ്–ബിജെപി- ബന്ധം പുറത്തുവന്നതോടെ കോൺഗ്രസിലേക്കുപോയ മുസ്ലിംലീഗ്‌ നേതാവ് ലീഗിൽ തിരിച്ചെത്തി. മുസ്ലിംലീഗ്–ബിജെപി- ബന്ധത്തിൽ പ്രതിഷേധിച്ച്‌ മുൻ പഞ്ചായത്തംഗം കെ പി ഹനീഫയാണ് കോൺഗ്രസിൽ ചേർന്നിരുന്നത്. ഇതിന് തൊട്ടുപിറകേ യൂത്ത് ലീഗ് നേതാക്കൾ കോൺഗ്രസ്‌– ബിജെപി ബന്ധം തുറന്നുകാണിച്ച് സോഷ്യൽ മീഡിയയിൽ വോയ്സ് ക്ലിപ്പുകൾ ഇട്ടു. കോൺഗ്രസ് നേതാവുകൂടിയായ യുഡിഎഫ് ചെയർമാനെതിരെയും യൂത്ത് ലീഗ് രൂക്ഷ വിമർശമുന്നയിച്ചു. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ ബിജെപിയും യുഡിഎഫും ഉണ്ടാക്കിയ ധാരണ പുറത്തായി. യുഡിഎഫിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍‌ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ്‌ ബിജെപി ബന്ധം യൂത്ത് ലീഗുകാർ തുറന്നുപറഞ്ഞത്‌. "ലീഗിന്റെയും കോൺഗ്രസിന്റെയും വോട്ടു‌കൊണ്ട് ഇവിടെ ജയിക്കാനാവില്ല. അതുകൊണ്ട് ചില നീക്കുപോക്കുകളുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് എന്നോടിത് തുറന്നുപറഞ്ഞതാണ് –ശബ്ദസന്ദേശത്തില്‍ യൂത്ത് ലീഗ് നേതാവ് വെളിപ്പെടുത്തി. പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജോലി നൽകിയത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ടുകെട്ടിനുള്ള പ്രത്യുപകാരമാണെന്നും വ്യക്തമായി. യുഡിഎഫിനകത്തുണ്ടായ പൊട്ടിത്തെറിയാണ് വാട്സാപ്പ് സന്ദേശങ്ങളായി പുറത്തുവന്നത്. മൂന്നുതവണ പഞ്ചായത്തംഗമായ മുസ്ലിംലീഗ് നേതാവ് കെ പി ഹനീഫ ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് രാജിവച്ച്‌ കോൺഗ്രസിൽ ചേർന്നതോടെയാണ് എല്ലാം പരസ്യമായത്. ഇതോടെ പരസ്പരം ജാള്യംമറയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ബിജെപി ബന്ധം ലീഗ് നേതാക്കളും ലീഗിന്റെ ബന്ധം കോൺഗ്രസും കുത്തിപ്പൊക്കി. ലീഗിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണയുണ്ടാക്കിയതെന്ന് ഇതോടെ വെളിപ്പെട്ടു. വള്ളിക്കുന്ന് പഞ്ചായത്തിൽ -കോ–ലീ–ബി സഖ്യമുണ്ടെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ്‌ യുഡിഎഫ്‌ നേതാക്കൾ സ്വയം സമ്മതിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home