Deshabhimani

ജില്ലാ ഇൻക്ലൂസീവ് 
കായികമേള സമാപിച്ചു ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2026, 12:46 AM | 1 min read

​മഞ്ചേരി

രണ്ടുദിവസങ്ങളിലായി മഞ്ചേരി ബോയ്സ് സ്കൂൾ മൈതാനത്ത് നടന്ന ജില്ലാ ഇൻക്ലൂസീവ് കായികമേള സമാപിച്ചു. ​രണ്ടാം ദിനത്തിൽ വിവിധ വിഭാഗങ്ങളിലായി 400 മീറ്റർ റിലേ, മിക്സഡ് സ്റ്റാൻഡിങ് ലോങ് ജന്പ്‌, മിക്സഡ് സ്റ്റാൻഡിങ് ത്രോ, 100 മീറ്റർ ഓട്ടം എന്നീ മത്സരങ്ങൾ നടന്നു. ഭിന്നശേഷിക്കാരായ കായികപ്രതിഭകൾ മിന്നുംപ്രകടനമാണ് കാഴ്ചവച്ചത്. സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി കെ അസ്‌ലു അധ്യക്ഷനായി. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോ. ഷാഹുൽ ഹമീദ്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എം മുഹമ്മദ്‌ സലീം, ഒ മുഹമ്മദ്‌ അൻവർ, എൻ പി മുഹമ്മദലി, പി കെ അസ്മാബി, കെ മുഹമ്മദ് ഇസ്മായിൽ, കെ എം അബ്ദുള്ള, മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ ബീന ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റൈഹാനത്ത് കുറുമാടൻ, കെ പി ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home