കാന്തപുരം സ്വീകരിച്ച നിലപാട് ശരി

മലപ്പുറം
നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഒറ്റപ്പെടുത്താനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്ന് ആർഎസ്‌പി (എൽ) ജില്ലാ കമ്മിറ്റി യോഗം. കേന്ദ്ര സർക്കാർ പോലും ശക്തമായ നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ കാന്തപുരം സ്വീകരിച്ച നിലപാട് ശ്രദ്ധയമാണെന്നും യോഗത്തിൽ ജില്ലാ സെക്രട്ടറി പി എച്ച് ഫൈസൽ അധ്യക്ഷനായി. അബ്ദുറഹിമാൻ മുള്ളേങ്ങൽ, സുധീഷ് ഗാന്ധിക്കുന്ന്, റാഫി ചെങ്ങാനി, പി കെ ബാവ, ഫത്താഹ് തങ്ങൾ, മുസ്തഫ തിരൂരങ്ങാടി, യൂസഫ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു.









0 comments