Deshabhimani

ഓണ്‍ലൈന്‍ ടാക്‌സി യാത്ര സുരക്ഷിതമാകും

"സേഫ് റൈഡ് കണക്റ്റ്' 
ആപ്പുമായി മഅദിന്‍ വിദ്യാർഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2026, 12:42 AM | 1 min read

മലപ്പുറം

ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുമായി മഅദിന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാർഥികള്‍. ‘സേഫ് റൈഡ് കണക്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍, യാത്ര തുടങ്ങുന്നതിനുമുന്പ്‌ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതാണ്. കൂടാതെ വാഹന നമ്പര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സംവിധാനവുമുണ്ട്‌. എന്‍ അയാന്‍ ശിഹാബ്, സി കെ ഫാത്വിമ സഹ്ല, യു ഫാത്വിമ നദ, സൈനബ റഫീദ, ദിയാന ഫാത്വിമ എന്നീ വിദ്യാര്‍ഥികളാണ് മഅദിന്‍ അക്കാദമി സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രിക്കുമുന്നില്‍ ആപ്‌ അവതരിപ്പിച്ചത്. സ്മാര്‍ട്ട്ഫോണിന്റെ ചാര്‍ജിങ് പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന ഒരു ചെറിയ ബ്രെത്ത് അനലൈസര്‍ ഉപകരണമാണ് ഉപയോഗിക്കുന്നത്. ഇത്‌ ഡ്രൈവറുടെ ശ്വാസത്തിലെ ആല്‍ക്കഹോളിന്റെ അളവ് കൃത്യമായി പരിശോധിക്കും. പരിശോധനാ ഫലം യാത്രക്കാര്‍ക്ക് ആപ്പിലൂടെ തത്സമയം കാണാന്‍ സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home