ad
Deshabhimani

909 ഏക്കറിൽ പച്ചക്കറി–പൂകൃഷി

ഓണം കളറാക്കാൻ കുടുംബശ്രീ

Kudumbashree farmers prepare to welcome Onam with prosperity

നിലമ്പൂർ ചുങ്കത്തറ സിഡിഎസ്‌ നിറക്കൂട്ട്‌ സംഘകൃഷി ഗ്രൂപ്പിന്റെ പച്ചക്കറി – പൂകൃഷിയുടെ തൈനടീൽ

വെബ് ഡെസ്ക്

Published on Jun 26, 2026, 12:59 AM | 1 min read

മലപ്പുറം

സമൃദ്ധിയോടെ ഓണം വരവേൽക്കാനൊരുങ്ങി കുടുംബശ്രീ കർഷകർ. തദ്ദേശീയമായി പൂവും പച്ചക്കറിയും ലഭ്യമാക്കാൻ 909.65 ഏക്കറിലാണ്‌ കൃഷിയിറക്കുന്നത്‌. നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ ഭാഗമായാണ്‌ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ മുഖേന കൃഷിയിറക്കുന്നത്‌. നിറപ്പൊലിമ പൂകൃഷിയിൽ 106.25 ഏക്കറിലാണ്‌ കൃഷിയിറക്കുന്നത്‌. 419 സംഘകൃഷി ഗ്രൂപ്പുകളിലെ 1625 അംഗങ്ങൾ ചേർന്നാണ്‌ കൃഷി. വാടാമല്ലി, ചെണ്ടുമല്ലി, ജമന്തി എന്നിവയാണ്‌ പ്രധാന ഇനങ്ങൾ. പെരുമ്പടപ്പ്, പൊന്നാനി, താനൂർ ബ്ലോക്കുകളിലാണ്‌ കൂടുതൽ കൃഷിയുള്ളത്‌. വള്ളിക്കുന്ന് -സിഡിഎസിൽ നാല്‌ ഏക്കറിലും തവനൂർ സിിഎസിൽ -3.5 ഏക്കറിലും കൃഷിയിറക്കിയിട്ടുണ്ട്‌. വെളിയൻകോട്, അമരമ്പലം, എടവണ്ണ, ചെറിയമുണ്ടം സിഡിഎസ്സുകളിൽ മൂന്ന്‌ ഏക്കറിലാണ്‌ പൂകൃഷി. ജില്ലയിൽ 803.4 ഏക്കറിലാണ്‌ ഓണക്കനി പച്ചക്കറി കൃഷിയിറക്കുന്നയത്‌. 1068 സംഘകൃഷി ഗ്രൂപ്പുകളിലെ 4242 അംഗങ്ങളാണ്‌ പദ്ധതിയിലുള്ളത്‌. നേന്ത്രവാഴ, വെണ്ട, മത്തൻ, മുളക്‌, ചേന, ചേമ്പ്‌, പടവലം, വെള്ളരി തുടങ്ങി നാടൻവിഭവങ്ങളാണ്‌ ഒരുക്കുന്നത്‌. നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി ബ്ലോക്കുകളിലാണ്‌ കൂടുതൽ കൃഷിയിറക്കിയത്‌. സിഡിഎസിൽ വഴിക്കടവാണ്‌ മുന്നിൽ– 102 ഏക്കറിലാണ്‌ കൃഷി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home