ad
Deshabhimani

റോഡുപൊളിക്കൽ ഒരുവട്ടം, രണ്ടുവട്ടം, മൂന്നുവട്ടം...

രണ്ടാഴ്ചക്കിടെ റോഡ് പൊളിച്ചത് മൂന്നുതവണ

KNG Road was flooded three times by the Water Authority in two weeks

നിലമ്പൂര്‍ വില്ലേജ് ഓഫീസിനുസമീപം കെഎന്‍ജി റോഡ്‌ 
കുത്തിപ്പൊളിക്കുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:57 AM | 1 min read

നിലന്പൂര്‍

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ കെഎന്‍ജി റോഡ് രണ്ടാഴ്ചകൊണ്ട് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചത് മൂന്നുതവണ. നിരവധി വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ യാത്രചെയ്യുന്ന കോഴിക്കോട് ഊട്ടി ഗൂഡലൂര്‍ റോഡില്‍ നിലന്പൂര്‍ വില്ലേജ് ഓഫീസ് സമീപത്താണ് റോഡിന്റെ നടുഭാഗം മൂന്നുതവണ അറ്റകുറ്റപ്പണിക്കായി പൊളിച്ചത്. ശുദ്ധജല പൈപ്പിലെ ചോര്‍ച്ച തീര്‍ക്കാനാണ് വീണ്ടും വീണ്ടും റോഡ് പൊളിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണിക്കെതിരെ വ്യാപകമായ പ്രതിഷേധം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ബിഎം ആൻഡ്‌ ബിസി നിലവാരത്തില്‍ നിര്‍മിച്ച റോഡാണ് അറ്റകുറ്റപ്പണിയുടെ പേരില്‍ ഒരേസ്ഥലത്ത് മൂന്നുതവണ കുത്തിപ്പൊളിച്ചത്. അറ്റകുറ്റപ്പണിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ അറ്റകുറ്റപ്പണി നടത്തിയ റോഡില്‍ പഴയരീതിയില്‍ റോഡ് നവീകരിക്കാന്‍ ജല അതോറിറ്റി തയ്യാറായിട്ടില്ല. വീണ്ടും റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ പൊതുമരാമത്ത് റോഡ്സ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home