സിപിഐ എം അനുമോദിച്ചു

സിപിഐ എം വെള്ളക്കട ബ്രാഞ്ച് സംഘടിപ്പിച്ച അനുമോദനസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സിപിഐ എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ വെള്ളക്കടയിൽ അനുമോദിച്ചു. ആമയിട എൽപി സ്‌കൂളിൽ നിന്ന് വിരമിച്ച അധ്യാപിക ലിസിയെയും സ്‌പോർട്സ് ക്വാട്ടയിൽ ബിഎസ്എഫിൽ നിയമനം ലഭിച്ച സുമി സുരേഷിനെയും ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്‌തു. ചമ്പക്കുളം ബേബി അധ്യക്ഷനായി. ജി ഷിബു, ബി ശ്രീകുമാർ, പി അരുൺകുമാർ, പി പ്രദീപ്കുമാർ, കെ ഉണ്ണികൃഷ്‌ണൻ, ഗോപാലകൃഷ്‌ണൻ, വേണുക്കുട്ടൻ എന്നിവർ സംസാരിച്ചു.









0 comments