കലാ മഹോത്സവത്തിന് ആലത്തിയൂർ ഒരുങ്ങി


സ്വന്തം ലേഖകൻ
Published on Nov 26, 2026, 12:48 AM | 1 min read
തിരൂർ
കലാ കൗമാര മഹോത്സവത്തെ വരവേൽക്കാൻ ആലത്തിയൂർ ഒരുങ്ങി. ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളാണ് 37-ാമത് ജില്ലാ കലോത്സവത്തിന് വേദിയാകുന്നത്. 28, 30, ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ 20 വേദികളിലായാണ് കലോത്സവം അരങ്ങേറുക. ആലത്തിയൂർ സ്‌കൂൾ നടുമുറ്റത്താണ് ഒന്നാം വേദി. ഗ്രൗണ്ടിൽ രണ്ടാം വേദിയും. കുറ്റിപ്പുറം റോഡിൽ ബസ് കാത്തിരിപ്പിന് കേന്ദ്രത്തിനുസമീപത്തെ പറമ്പിലാണ് മൂന്നാം വേദി ഒരുങ്ങുക. നാല് കുറ്റിപ്പുറം റോഡ് സ്‌ക്രാപ്പ് പറമ്പിലും.
വേദി അഞ്ച് ചമ്രവട്ടം റോഡിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിക്കുസമീപം ആറ് ആലത്തിയൂർ ദാറുൽ ഖുർആൻ സ്കൂളിന് മുൻവശം, ഏഴ് അലി ഹാജി കോംപ്ലക്സിന് പിൻവശം ആച്ചിക്കുളം പറമ്പ്, എട്ട് കോ ഓപറേറ്റീവ് കോളേജിന് പിൻവശം, ഒമ്പത് നവോദയ കോളേജിന് എതിർവശം, 10, 11 വേദികൾ മലയമ്പാടി റോഡിന് സമീപം, 12 സുബ്രഹ്മണ്യ ക്ഷേത്ര കവാടത്തിന് കിഴക്കുഭാഗം, 13, 14 ആലത്തിയൂർ സ്കൂളിന് പിറകുവശം എന്നിങ്ങനെയാണ് ഒരുക്കിയിട്ടുള്ളത്.
ആലത്തൂർ സ്‌കൂൾ ഹാൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ സി2 ബി ക്ലാസ്, നവോദയ കോളേജ് ഹാൾ, ദാറുൽ ഖുർആൻ ഹാൾ, ദാറുൽ ഖുർആൻ കോൺഫറൻസ് ഹാൾ, ഗോൾ വേ അക്കാദമി ഹാൾ എന്നിവിടങ്ങളിലാണ് 15മുതൽ 20വരെ വേദികൾ.
ആദ്യമായാണ് ആലത്തിയൂർ സ്കൂൾ ജില്ലാ കലോത്സവത്തിന് വേദിയാകുന്നത്.
രജിസ്ട്രേഷൻ നാളെ
ആലത്തിയൂർ
കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിൽ വെള്ളി പകൽ 11ന് ഡിഡിഇ സക്കീന മലയിൽ കണ്ണഞ്ചേരി ഉദ്ഘാടനംചെയ്യും.









0 comments