Deshabhimani

ജില്ലയിൽ 417.2 കോടിയുടെ പദ്ധതികൾ

വിദ്യാലയങ്ങൾ പറയും കിഫ്‌ബിയുടെ പാഠങ്ങൾ

High-tech government schools are the hallmark of the LDF administration over the last 10 years.
വെബ് ഡെസ്ക്

Published on Oct 19, 2026, 12:31 AM | 1 min read

മലപ്പുറം

ഹൈടെക്കായി സർക്കാർ വിദ്യാലയങ്ങളാണ്‌ കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ അടയാളം. പരമ്പരാഗതമായ ചോക്കും കരിപ്പലകയും മാറി ക്ലാസ്‌മുറികൾ സ്‌മാർട്ടായി. ഡിജിറ്റൽ പാഠപുസ്തകങ്ങളും ഡിജിറ്റൽ ലേണിങ് പ്ലാറ്റ്‌ഫോമുകളുമായി ഓരോ വിദ്യാലയവും മികവിലേക്ക്‌ ഉയർന്നു. അന്താരാഷ്‌ട്ര നിലവാരമുള്ള അക്കാദമിക്‌ – ഭ‍ൗതിക അന്തരീക്ഷം, പഠനത്തിനൊപ്പം മികച്ച കളിയിടങ്ങൾ... വിദ്യാകിരണം പദ്ധതിയിലൂടെ ഇതിനെല്ലാം ചാലകശക്തിയായത്‌ കിഫ്‌ബിയാണ്‌. പത്തുവർഷത്തിനിടെ ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 417.2 കോടിയുടെ വികസന പദ്ധതികളാണ്‌ കിഫ്‌ബി മുഖേന എൽഡിഎഫ്‌ സർക്കാർ പ‍ൂർത്തിയാക്കിയത്‌. അന്താരാഷ്‌ട്ര നിലവാരമുള്ള കെട്ടിടങ്ങൾ നിർമിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് അഞ്ച്‌ കോടി രൂപവീതം അനുവദിച്ചു. കൂടാതെ, 1000ത്തിലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മൂന്ന്‌ കോടി രൂപ വീതവും 500ലധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഒരുകോടി രൂപവീതവും കെട്ടിട നിര്‍മാണത്തിനായി കിഫ്ബി വഴി നൽകി. പിന്നീട്‌ ഫണ്ട്‌ 30 ശതമാനം വർധിപ്പിച്ച്‌ 3.9 കോടിയും 1.3 കോടിയുമാക്കി. ജില്ലയില്‍ അഞ്ച് കോടി പദ്ധതിയില്‍ 16 സ്‌കൂളുകളിൽ കെട്ടിടങ്ങൾ നിർമിച്ചു. മൂന്ന് കോടി പദ്ധതിയില്‍ 34, 3.9 കോടി പദ്ധതിയിൽ 49, ഒരുകോടി പദ്ധതിയില്‍ 38, 1.3 പദ്ധതിയിൽ 17 വിദ്യാലയങ്ങളിലുമാണ്‌ കെട്ടിടങ്ങൾ നിർമിച്ചത്‌. ഹൈടെക്‌ കെട്ടിടങ്ങൾക്കൊപ്പം മുഴുവന്‍ വിദ്യാലയങ്ങളും സാങ്കേതിക സൗഹൃദ വിദ്യാലയങ്ങളാക്കി. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ വിദ്യാലയങ്ങളിൽ ഹൈടെക്‌ ക്ലാസ്‌ റൂമുകളും ഹൈടെക്‌ ലാബുകളും നിർമിച്ചത്‌ ജില്ലയിലാണ്‌. വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 6114 ഹൈടെക്‌ ക്ലാസ്‌മുറികളും പ്രൈമറി അപ്പർ പ്രൈമറി വിദ്യാലയങ്ങളിലായി 1280 ഹൈടെക്‌ ലാബുകളുമാണ്‌ നിർമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home