Deshabhimani

ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

a

കലിക്കറ്റ് സർവകലാശാല ഇന്റർ കൊളിജീയറ്റ് ഫുട്ബോൾ 
ചാമ്പ്യൻഷിപ്പിൽ ഫാറൂഖ് കോളേജും എംഇഎസ് അസ്മാബി കോളേജും തമ്മിലുള്ള മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Nov 11, 2026, 12:15 AM | 1 min read

തേഞ്ഞിപ്പലം

കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സർവകലാശാല ഫുട്ബോൾ സ്റ്റേഡിയത്തിൽ തുടക്കം. നവംബർ 16വരെ നടക്കുന്ന ടൂർണമെന്റിൽ സർവകലാശാലക്കുകീഴിലുള്ള വിവിധ കോളേജുകളിൽനിന്നുള്ള 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എംഇഎസ് അസ്മാബി കോളേജിനെ പരാജയപ്പെടുത്തി ഫാറൂഖ് കോളേജ് ടൂർണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി. 2–-1ന്‌ അരീക്കോട് കോളേജിനെതിരെ വിടിബി മന്നമ്പറ്റ കോളേജ് വിജയിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എംഇഎസ് കല്ലടി കോളേജിനെ ഇഎംഇഎ കോളേജ് കൊണ്ടോട്ടി പരാജയപ്പെടുത്തി. സെഡ്ജിസി കലിക്കറ്റിനെതിരെ ക്രൈസ്റ്റ് കോളേജ് എതിരില്ലാത്ത ഒരു ഗോളിന്‌ വിജയിച്ചു. ബുധനാഴ്ച എംഇഎസ് മമ്പാടും നജാദ് മണ്ണാർക്കാടും തമ്മിലാണ്‌ ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ സെന്റ്‌ ജോസഫ് ദേവഗിരിയും എസ്കെവിസി തൃശൂരും ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home